പീച്ചി ഡാം അപകടത്തില്‍ മരണം രണ്ടായി; ചികിത്സയിലിരുന്ന ഒരു വിദ്യാര്‍ത്ഥിനി കൂടി മരിച്ചു

Jan 13, 2025

തൃശൂര്‍: തൃശൂര്‍ പീച്ചി ഡാം റിസര്‍വോയറില്‍ പെണ്‍കുട്ടികള്‍ വീണുണ്ടായ അപകടത്തില്‍ മരണം രണ്ടായി. ചികിത്സയിലായിരുന്ന പട്ടിക്കാട് ചാണോത്ത് പാറാശ്ശേരി സജി സെറീന ദമ്പതികളുടെ മകൾ ആൻ ഗ്രേസ് ആണ് മരിച്ചത്. 16 വയസ്സായിരുന്നു.

തൃശൂര്‍ സെന്റ് ക്ലെയേഴ്‌സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. പട്ടികാട് സ്വദേശിനി എറിന്‍ (16) അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. നേരത്തെ പട്ടിക്കാട് സ്വദേശിനി അലീന ഷാജന്‍ (16) മരിച്ചിരുന്നു.

തൃശ്ശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്ന അലീന പുലര്‍ച്ചെ 12.30 ഓടെയാണ് മരിച്ചത്. ഇന്നലെ വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടമുണ്ടായത്. സഹപാഠിയായ ഹിമയുടെ വീട്ടില്‍ പള്ളിപ്പെരുന്നാളിന് എത്തിയ വിദ്യാര്‍ത്ഥിനികള്‍ റിസര്‍വോയര്‍ കാണാനെത്തിയതായിരുന്നു.

ചെരിഞ്ഞുനില്‍ക്കുന്ന പാറയില്‍ നിന്ന് കാല്‍വഴുതി ആദ്യം രണ്ടുപേര്‍ വീണു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റു രണ്ടുപേരും വീണത്. കരയിലുണ്ടായിരുന്ന ഹിമയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് നാലുപേരെയും പുറത്തെടുത്ത് ഉടന്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.

LATEST NEWS
അഞ്ച് വര്‍ഷം, ദുബൈയുടെ മുഖം മാറും; ഇത്തിഹാദ് റെയില്‍ അല്‍ മക്തും വിമാനത്താവളത്തിലേക്ക്

അഞ്ച് വര്‍ഷം, ദുബൈയുടെ മുഖം മാറും; ഇത്തിഹാദ് റെയില്‍ അല്‍ മക്തും വിമാനത്താവളത്തിലേക്ക്

ദുബൈ: അഞ്ച് വര്‍ഷത്തിനകം അല്‍ മക്തും രാജ്യാന്തര വിമാനത്താവളത്തിലേക്ക് ഇത്തിഹാദ് റെയില്‍ സര്‍വീസ്...

വിലക്കയറ്റം അതിരൂക്ഷം; 20 ശതമാനം വിലകൂട്ടാൻ കാറ്ററിംഗ് അസോസിയേഷൻ; ആഘോഷങ്ങൾക്ക് തിരിച്ചടി

വിലക്കയറ്റം അതിരൂക്ഷം; 20 ശതമാനം വിലകൂട്ടാൻ കാറ്ററിംഗ് അസോസിയേഷൻ; ആഘോഷങ്ങൾക്ക് തിരിച്ചടി

നിത്യോപയോഗ സാധനങ്ങളുടെയും പാചകവാതകത്തിന്റെയും വില കുത്തനെ ഉയർന്നതിനെത്തുടർന്ന് കാറ്ററിംഗ്...

മിഷൻ ചക്കക്കൊമ്പൻ പുരോഗമിക്കുമ്പോഴും ചിന്നക്കനാലിൽ ഒറ്റയാന്റെ വിളയാട്ടം; ഒരേക്കറോളം ഏലക്കൃഷി തകർത്തു

മിഷൻ ചക്കക്കൊമ്പൻ പുരോഗമിക്കുമ്പോഴും ചിന്നക്കനാലിൽ ഒറ്റയാന്റെ വിളയാട്ടം; ഒരേക്കറോളം ഏലക്കൃഷി തകർത്തു

ഇടുക്കി: 'മിഷൻ ചക്കക്കൊമ്പൻ' ദൗത്യം പുരോഗമിക്കുമ്പോഴും ചിന്നക്കനാലിലെ കൃഷിയിടങ്ങളിൽ ഒറ്റയാന്റെ...