റിയാദ്: ദമ്മാം-റിയാദ് ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. റിയാദിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം വർക്കല സ്വദേശി അജിത് മോഹൻ (29) ആണ് മരിച്ചത്. റിയാദിൽനിന്ന് ദമ്മാമിലേക്ക് ലോഡുമായി പോവുകയായിരുന്ന ട്രക്ക് റിയാദ് നഗരത്തോട് ചേർന്നുള്ള ചെക്ക് പോയിൻറിന് സമീപം മറിയുകയായിരുന്നു.
അജിത്താണ് വാഹനം ഓടിച്ചിരുന്നത്. അജിത് സംഭവസ്ഥലത്ത് തന്നെ മരിച്ചു. മോഹനൻ വാസുദേവൻ-ലത ദമ്പതികളുടെ മകനാണ്.
ഭാര്യ: അനഘ വിജയകുമാർ.
മകൻ: മോഹനൻ.
മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂർ രംഗത്തുണ്ട്.