ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Nov 9, 2021

ആറ്റിങ്ങൽ : ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുടപുരം കല്ലുവിളാകം വീട്ടിൽ സജിനയുടെയും ഷാനവാസിന്റെയും മകനായ സാബിത്ത് (14) നെയാണ് തിങ്കളാഴ്ച വൈകുന്നേരത്തോടെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൂന്തള്ളൂർ പ്രേം നസിർ മെമ്മോറിയൽ സ്കൂളിലെ ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥി ആയിരുന്നു. സ്കൂൾ വിട്ടു വീടെത്തിയ ശേഷം കിടപ്പുമുറിയിൽ പഠിക്കാനായി കയറിയ കുട്ടി പുറത്തിറങ്ങാൻ വൈകിയതിനെ തുടർന്ന് വീട്ടുകാർ കതക് ചവിട്ടി തുറന്ന് പരിശോദിച്ചപ്പോൾ ആണ് ജനലിന്റെ ഗ്രില്ലി ൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്.

കിഴുവിലം പഞ്ചായത്ത്‌ മുൻ മെമ്പർ ഷാജഹാന്റെ സഹോദര പുത്രൻ ആണ്. സഹോദരങ്ങൾ 10 വയസ്സുള്ള ബാസിത്ത് മൂന്നു വയസ്സുള്ള സൈറ. ഖബറടക്കം ബുധൻ ഉച്ചക്ക് ഒരു മണിക്ക് കാട്ടുമുറാക്കൽ ജുമാ മസ്ജിദ് ൽ നടക്കും.

LATEST NEWS