ട്രയിനിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തി

Oct 22, 2021

മംഗലപുരം: കണിയാപുരം റെയിൽവേ സ്റ്റേഷന് സമീപം റെയിൽവേ ട്രാക്കിൽ ട്രയിനിൽ നിന്നും വീണ് മരിച്ച നിലയിൽ അജ്ഞാത യുവാവിന്റെ മൃതശരീരം കണ്ടെത്തി. കഴിഞ്ഞ ദിവസം(21.10.2021) ഉച്ചക്കാണ് ഉദ്ദേശം 30 വയസ്സ് പ്രായവും 171 സെ: മീറ്റർ ഉയരവുമുള്ള യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. നീലനിറത്തിൽ ചെക്ക് ഷർട്ടും കറുത്ത പാൻറ്സും ആണ് ധരിച്ചിരുന്നത്. അന്യ സംസ്ഥാന തൊഴിലാളി ആണോ എന്ന് സംശയിക്കുന്നു. മംഗലപുരം പോലീസ് അസ്വാഭിക മരണത്തിന് കേസ്സെടുത്ത് നടപടി ക്രമങ്ങൾ പൂർത്തിയാക്കി, മൃതശരീരം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ച് വരുന്നു. ആളെ തിരിച്ചറിയാൻ കഴിയുന്നവർ മംഗലപുരം പോലീസുമായി ബന്ധപ്പെടുക.

Mangalapuram
P S :04712420275
ISHO :9497947114
S I :9497980116

LATEST NEWS