കുടുംബവഴക്കിനിടെ ഭാര്യയെയും 10 വയസുള്ള മകനെയും കുത്തി; ഭർത്താവ് അറസ്റ്റിൽ

Aug 7, 2024

തിരുവനന്തപുരം: ശ്രീകാര്യത്ത് ഭാര്യയെയും മകനെയും ഭർത്താവ് കുത്തിപരിക്കേൽപ്പിച്ചു. ശ്രീകാര്യം പോങ്ങുമൂട് താമസിക്കുന്ന അഞ്ജന, പത്തു വയസുകാരനായ മകൻ ആര്യൻ എന്നിവർക്കാണ് പരിക്കേറ്റത്. കുടുംബ പ്രശ്നമാണ് കത്തിക്കുത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ ഭർത്താവ് ഉമേഷ് ഉണ്ണിക്കൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു.

പോങ്ങൂമൂട് ബാബുജി നഗറിൽ വാടകയ്ക്ക് താമസിക്കുകയാണ് ഉമേഷ് ഉണ്ണികൃഷ്ണനും കുടുംബവും. ഭാര്യയുമായുള്ള വഴക്കിനിടെ ഉമേഷ് അടുക്കളയിലെ കത്തിയെടുത്ത് ഇരുവരേയും കുത്തുകയായിരുന്നു. പരിക്കേറ്റ അഞ്ജനയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും മകനെ എസ്എടി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുവരെയും അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയരാക്കി. ഇവർ അപകടനില തരണം ചെയ്തിട്ടുണ്ട്. പരിക്കേറ്റ രണ്ട് പേരെയും ഉമേഷ് തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. ഇയാളെ പിന്നീട് ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശികളായ ഇവർ ഒരു വർഷം മുമ്പാണ് പോങ്ങുമ്മൂട് ബാബുജി നഗറിൽ വാടകയ്ക്ക് താമസമാക്കിയത്.

cake tower new
LATEST NEWS