നാലു വയസുകാരി കിണറ്റിൽ വീണ് മരിച്ചു

Nov 15, 2021

വെമ്പായം: നാലുവയസുകാരി കിണറ്റിൽ കാൽ വഴുതിവീണു മരിച്ചു. വെമ്പായം തലെക്കുന്ന് കമുകിൻ കുഴിതടത്തരികത്ത് വീട്ടിൽ വിഷ്ണു പ്രിയങ്ക ദമ്പതികളുടെ 4വയസുള്ള മകൾ കൃഷ്ണപ്രിയ ആണ് മരിച്ചത് .ഇന്നലെ രാവിലെ 12മണിയോട് കൂടിയാണ് സംഭവം. അമ്മ പ്രിയങ്ക ഗോകുലം മെഡിക്കൽ കോളേജിലെ ജീവനക്കാരിയാണ് നൈറ്റ് ഡ്യൂട്ടി കഴിഞ്ഞിട്ട് വീട്ടിൽ എത്തിയ പ്രിയങ്ക ഉറങ്ങുകയായിരുന്നു. അമ്മൂമ്മയാണ് കൃഷ്ണപ്രിയയെ നോക്കിയിരുന്നത്. കുട്ടി അയൽവക്കത്ത് വീട്ടിൽ നിന്ന് കളിച്ചിട്ട് തിരിച്ചു വരുംവഴി ആൾമറയില്ലാത്ത കിണറ്റിൽ കാൽ വഴുതി വീണതാകമെന്നു നാട്ടുകാർ പറയുന്നു.ഓടിക്കൂടിയ നാട്ടുകാർ ഹോസ്പിറ്റലിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആണ്.

LATEST NEWS