ഡൽഹി : ഡൽഹി, നോയിഡ, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ അഫ്ഗാനിസ്ഥാനിലെ അതിശക്തമായ ഭൂചലനത്തിനു ശേഷമായിരുന്നു ഇവിടെയും ചലനമനുഭവപ്പെട്ടതെന്നാണ് റിപ്പോർട്ട്. പ്രഭവകേന്ദ്രം അഫ്ഗാൻ-തജിക്കിസ്ഥാൻ അതിര്‍ത്തി പ്രദേശങ്ങളാണ്.
റിക്ടർ സ്‌കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉത്തരകാശിയിലും അനുഭവപ്പെട്ടെന്ന് നാഷനൽ സെന്റർ ഫോർ സീസ്മോളജി ട്വീറ്റ് ചെയ്തു. 20 സെക്കൻഡ് നേരത്തേക്ക് ഭൂമി കുലുങ്ങിയതായി നോയിഡ സ്വദേശികളും, ഭൂചലനമുണ്ടായതായി ഡൽഹി നിവാസികളും ട്വീറ്റ് ചെയ്തു.

















