‘തെന്നിസൈ തെൻട്രൽ’ വിടവാങ്ങി; സംഗീത സംവിധായകൻ ദേവ അന്തരിച്ചു

Oct 17, 2026

seena

ചെന്നൈ: പ്രശസ്ത ദക്ഷിണേന്ത്യൻ സംഗീത സംവിധായകൻ ദേവ ( ദേവൻ ചൊക്കലിംഗം – 75) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. നാല് പതിറ്റാണ്ടിലേറെ നീണ്ട സംഗീത ജീവിതത്തിലൂടെ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങിയ വിവിധ ഭാഷകളിലായി നാനൂറിലധികം ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്.

രജനീകാന്ത് നായകനായെത്തിയ എക്കാലത്തെയും മികച്ച ഹിറ്റ് ചിത്രങ്ങളായ ‘ബാഷ’, ‘അണ്ണാമലൈ’ തുടങ്ങിയ സിനിമകൾക്ക് സംഗീതം നൽകിയത് ദേവയാണ്. തമിഴ് സിനിമയിൽ ‘തേനിസൈ തെന്ദ്രൽ’ എന്ന വിശേഷണത്തിൽ അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ വേർപാടിൽ സിനിമാ ലോകം അനുശോചനം രേഖപ്പെടുത്തി. 1950 നവംബർ 20-ന് ദേവനേശൻ ചൊക്കലിംഗം എന്ന പേരിൽ ജനിച്ച അദ്ദേഹം, തമിഴ് സിനിമയിലെ എക്കാലത്തെയും പ്രമുഖ സംഗീത സംവിധാരിൽ ഒരാളാണ്. 1980-കളുടെ അവസാനത്തിലും 1990-കളുടെ തുടക്കത്തിലുമാണ് ദേവ തമിഴ് സിനിമയിൽ തന്റേതായ ഇടം നേടിയെടുക്കുന്നത്. അണ്ണാമലൈ, ബാഷ, ആശൈ, കാതൽ കോട്ടൈ, നേരുക്കു നേർ, നിനൈത്തേൻ വന്ദേയ്, പ്രിയമുടൻ, വാലി, ഖുഷി, അരുണാചലം തുടങ്ങിയവ അദ്ദേഹത്തിന്റെ അവിസ്മരണീയമായ ചിത്രങ്ങളിൽ ചിലതാണ്.

തമിഴ്നാട് സംസ്ഥാന സർക്കാരിന്റെ കലൈമാമണി പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ‘ആശൈ’ എന്ന ചിത്രത്തിലെ സംഗീതസംവിധാനത്തിന് മികച്ച സംഗീത സംവിധായകനുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാർഡും അദ്ദേഹത്തിന് ലഭിച്ചു.

cake tower new
LATEST NEWS
ലോറിയില്‍ നിന്നും ഓക്‌സിജന്‍ സിലിണ്ടര്‍ തെറിച്ചുവീണു; കണ്ണൂരില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം

ലോറിയില്‍ നിന്നും ഓക്‌സിജന്‍ സിലിണ്ടര്‍ തെറിച്ചുവീണു; കണ്ണൂരില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം

കണ്ണൂര്‍: പാപ്പിനിശേരി ദേശീയപാതയില്‍ ഓടിക്കൊണ്ടിരിക്കുന്ന മിനിലോറിയില്‍ നിന്ന് ഓക്‌സിജന്‍...