തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റിൻ്റെയും അംഗത്തിൻ്റെയും സത്യപ്രതിജ്ഞ നാളെ

Nov 14, 2021

തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ പുതിയ പ്രസിഡൻ്റായി അഡ്വ.കെ.അനന്തഗോപനും ബോർഡ് അംഗമായി അഡ്വ. മനോജ് ചരളേലും നാളെ ( 15.11.20 21 ) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാവിലെ 10.15ന് തിരുവനന്തപുരം നന്തൻകോട്ടെ ദേവസ്വം ബോർഡ് ആസ്ഥാനത്തെ കോൺഫെറൻസ് ഹാളിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക.

ദേവസ്വം ബോർഡ് സെക്രട്ടറി എസ്.ഗായത്രീ ദേവി ഇരുവർക്കും സത്യവാചകം ചൊല്ലി കൊടുക്കും. തുടർന്ന് ആദ്യ ബോർഡ് യോഗവും ചേരും.

LATEST NEWS