ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സ് അപേക്ഷ ക്ഷണിച്ചു

Oct 12, 2021

തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്ക് വേണ്ടി തിരുവനന്തപുരം/ കോട്ടയം/ കോഴിക്കോട് സർക്കാർ നഴ്‌സിംഗ് കോളേജുകളിൽ നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സ്, 2021-22 ലേക്കുള്ള പ്രവേശനത്തിനു വേണ്ടി അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവ ഓപ്ഷണൽ വിഷയങ്ങളായും, ഇംഗ്ലീഷ് നിർബന്ധിത വിഷയമായും 40 ശതമാനം മാർക്കോടുകൂടി +2 പരീക്ഷ പാസായിരിക്കണം. +2 ന് ശേഷം ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ അംഗീകാരമുള്ള സ്‌കൂളുകളിൽ നിന്നും ANM കോഴ്‌സ് പാസായവർക്കും അപേക്ഷിക്കാവുന്നതാണ്.

അപേക്ഷകർ 2021 ഡിസംബർ 31 ന് 17 വയസ്സ് പൂർത്തിയാകുന്നവരും 35 വയസ്സ് കഴിയാത്തവരും ആയിരിക്കണം. ANM കോഴ്‌സ് പാസ്സായവർക്ക് പ്രായപരിധി ബാധകമല്ല.
അഞ്ച് ശതമാനം സീറ്റുകൾ, കോഴ്‌സിന് അനുയോജ്യരാണെന്ന് വിലയിരുത്തുന്ന 40 മുതൽ 50 ശതമാനം വരെ അംഗപരിമിതിയുള്ളവർക്കായി (ലോവർ എക്‌സ്ടിമിറ്റി) സംവരണം ചെയ്തിരിക്കുന്നു.
അപേക്ഷ ഫോറവും, പ്രോസ്‌പെക്ടസും, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റിൽ (www.dme.kerala.gov.in) നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.

അപേക്ഷകർ അപേക്ഷ ഫീസായ 100 രൂപ 0210-03-105-99 എന്ന ശീർഷകത്തിൽ ട്രഷറിയിൽ അടയ്‌ക്കേണ്ടതും, പൂരിപ്പിച്ച അപേക്ഷയോടൊപ്പം അസ്സൽ ട്രഷറി ചെല്ലാൻ സമർപ്പിക്കേണ്ടതുമാണ് (ട്രഷറി ചെല്ലാന്റെ ഫോട്ടോകോപ്പി സ്വീകരിക്കുന്നതല്ല). പൂരിപ്പിച്ച അപേക്ഷകൾ ഫോട്ടോ പതിപ്പ് ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തി അസ്സൽ ട്രഷറി ചെല്ലാൻ, എസ്.എസ്.എൽ.സി., പ്ലസ് ടു/ തത്തുല്യം, ജാതി, സ്വദേശം/ താമസം, സ്വഭാവം, ഫിസിക്കൽ ഫിറ്റ്‌നസ് എന്നീ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം (പ്രോസ്‌പെക്ടസ് ഖണ്ഡിക ’17’ പ്രകാരം) 2021 നവംബർ 05ന് മുൻപായി തിരുവനന്തപുരത്തുള്ള മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ ലഭിക്കേണ്ടതാണ്. വൈകി കിട്ടുന്നതും നിർദിഷ്ട രീതിയിൽ പൂരിപ്പിക്കാത്തതുമായ അപേക്ഷകൾ നിരസിക്കും.

കൂടുതൽ വിവരങ്ങൾ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റിലും (www.dme.kerala.gov.in), GNM-2021 പ്രോസ്‌പെക്ടസിലും ലഭ്യമാണ്. ഈ ഓഫീസുമായി ബന്ധപ്പെടുവാനുള്ള ടെലിഫോൺ നമ്പർ: 0471-2528575.

LATEST NEWS
‘കണ്ണ് തുറന്നപ്പോള്‍ ചുറ്റും മൃതദേഹങ്ങള്‍, എങ്ങനെ ജീവനോടെ രക്ഷപ്പെട്ടെന്ന് അറിയില്ല’; ദുരന്തനിമിഷങ്ങള്‍ ഓര്‍ത്തെടുത്ത് വിശ്വാസ് കുമാര്‍

‘കണ്ണ് തുറന്നപ്പോള്‍ ചുറ്റും മൃതദേഹങ്ങള്‍, എങ്ങനെ ജീവനോടെ രക്ഷപ്പെട്ടെന്ന് അറിയില്ല’; ദുരന്തനിമിഷങ്ങള്‍ ഓര്‍ത്തെടുത്ത് വിശ്വാസ് കുമാര്‍

ഗാന്ധിനഗര്‍: ''ഞാനെങ്ങനെ ജീവനോടെ ബാക്കിയായി എന്ന് ഇപ്പോഴും അറിയില്ല''. അഹമ്മദാബാദ് വിമാന...

‘ഭാര്യയും മക്കളും വിചാരിച്ചതിലും ബുദ്ധിമതികളാണ്, അച്ഛനെന്ന നിലയിൽ വിജയമാണെന്ന് തോന്നിയ നിമിഷം’: കൃഷ്ണകുമാർ

‘ഭാര്യയും മക്കളും വിചാരിച്ചതിലും ബുദ്ധിമതികളാണ്, അച്ഛനെന്ന നിലയിൽ വിജയമാണെന്ന് തോന്നിയ നിമിഷം’: കൃഷ്ണകുമാർ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വലിയ പ്രതിസന്ധികളിലൂടെയായിരുന്നു നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ...