സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ആഴം പങ്കുവച്ച് സംസ്ഥാന പോലീസ് മേധാവി തന്റെ പഴയ ഗൺമാന്റെ മകന്റെ വിവാഹത്തിനെത്തി

Jul 21, 2025

സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ആഴം പങ്കുവച്ച് സംസ്ഥാന പോലീസ് മേധാവി റവാദ.എ. ചന്ദ്രശേഖർ തന്റെ പഴയ ഗൺമാന്റെ മകന്റെ വിവാഹത്തിനെത്തി. വർക്കലയിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ മടവൂർ ഞാറായിക്കോണം സ്വദേശി എസ്.നസറുള്ളയുടെയും ഭാര്യ ഷീജാനസറുള്ളയുടെയും മകൻ മുഹമ്മദ് ആഷിക്കിന്റെയും കൊല്ലം വടക്കേവിളയിൽ മുഹമ്മദ് ഷരീഫ് -സീനത്ത് ദമ്പതികളുടെ മകൾ നേഹയുടെയും വിവാഹത്തിന് കൊല്ലം അയത്തിലെ എസ്.ആർ. ഓഡിറ്റോറിയത്തിൽ ഭാര്യയ്ക്ക് ഒപ്പമാണ് ഡി.ജി.പി എത്തിയത്.

2006-2007 കാലയളവിൽ ഡി.ഐ.ജി റാങ്കിൽ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായി റവാദ.എ.ചന്ദ്രശേഖർ ചുമതല വഹിച്ചിരുന്നപ്പോൾ നസറുള്ളയായിരുന്നു അദ്ദേഹത്തിന്റെ ഗൺമാൻ. 18 വർഷങ്ങൾക്കിപ്പുറം തന്റെ മകന്റെ വിവാഹത്തിന് ക്ഷണിച്ചപ്പോൾ കുടുബസമേതം എത്താമെന്ന് ഉറപ്പ് നൽകി. വിവാഹചടങ്ങിൽ ഡി.ജി.പി എത്തി വധുവരന്മാർക്ക് ആശംസകൾ നേർന്നപ്പോൾ പൊലീസ് ഉദ്യോഗസ്ഥർക്കും അത് അഭിമാന നിമിഷമായി. മേലുദ്യോഗസ്ഥൻ എന്നതിലുപരി സഹപ്രവർത്തകന്റെ കുടുബത്തിന്റെ സന്തോഷത്തിൽ പങ്കെടുത്ത് നക്ഷത്രതിളക്കമുള്ള പദവികളിൽ നിന്നുമാണ്. സ്നേഹത്തിന്റെ ആഴവും അർത്ഥവും മാതൃകയായി പകർന്നു നൽകിയാണ് ഡി.ജി.പി മടങ്ങിയത്.

LATEST NEWS
‘ഞങ്ങള്‍ മുഖ്യമന്ത്രിമാരായിരുന്നപ്പോഴുള്ള ഇടപെടലുകള്‍ ഓര്‍ക്കുന്നു’; വിഎസിനെ അനുസ്മരിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

‘ഞങ്ങള്‍ മുഖ്യമന്ത്രിമാരായിരുന്നപ്പോഴുള്ള ഇടപെടലുകള്‍ ഓര്‍ക്കുന്നു’; വിഎസിനെ അനുസ്മരിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ഡല്‍ഹി: കേരള മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി...

വിപ്ലവ സൂര്യന്‍ അണഞ്ഞു

വിപ്ലവ സൂര്യന്‍ അണഞ്ഞു

ചുവപ്പിന്റെ കരുത്തും സമരയൗവനുമായി നിറഞ്ഞുനിന്ന വിപ്ലത്തിന്റെ കെടാത്തിരി വിഎസ് അച്യുതാനന്ദന്‍...

ബസ് സമരം പിൻവലിച്ചു

ബസ് സമരം പിൻവലിച്ചു

തിരുവനന്തപുരം: സ്വകാര്യ ബസ് സമരം പിൻവലിച്ചു.ഗതാഗത വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയിൽ...