അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കേന്ദ്ര ബഡ്ജറ്റിൽ കർഷകരെ അവഗണിക്കുന്നതിനെതിരെ പ്രതിഷേധിച്ചു കൊണ്ടാണ് ആറ്റിങ്ങൽ കെ എസ് ആർ ടി സി ജംഗ്ഷനിൽ നിന്നും പ്രതിഷേധ മാർച്ച് ആരംഭിച്ചത്. ആറ്റിങ്ങൽ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ മാർച്ച് അവസാനിപ്പിച്ചു. അവനവഞ്ചേരി രാജുവിന്റെ അധ്യക്ഷതയിൽ സംസ്ഥാന കൗൺസിൽ അംഗം എം അനിൽ ഉദ്ഘാടനം ചെയ്തു. ചിറയിൻകീഴ് മണ്ഡലം സെക്രട്ടറി തോന്നയ്ക്കൽ രാജേന്ദ്രൻ, കിളിമാനൂർ മണ്ഡലം പ്രസിഡന്റ് മോഹനൻ, എ എൻ നസീർ ബാബു, മണ്ഡലം കമ്മിറ്റി അംഗം ആറ്റിങ്ങൽ ശ്യാം, സുജിത് സിലോ, ഒറ്റൂർ മോഹനൻ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.
നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലേക്കുള്ള സ്ഥാനാർത്ഥികളെ...

















