കർഷകത്തൊഴിലാളി യൂണിയൻ ചിറയിൻകീഴ് താലൂക്ക് ഓഫീസ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. നെൽവയൽ സംരക്ഷണ നിയമം കർശനമായിനടപ്പിലാക്കുക, നിയമവിരുദ്ധമായ ഭൂമിതരം മാറ്റങ്ങൾ റദ്ദുചെയ്യുക, ഭൂമിതരംമാറ്റാൻ തരിശ്ശിടാതിരിക്കുക, അർഹരായ എല്ലാവർക്കും പട്ടയം നൽകുക, തരിശുഭൂമി കൃഷിയോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷകത്തൊഴിലാളി യൂണിയൻ താലൂക്ക് കേന്ദ്രങ്ങളിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്.
ചിറയിൻചീഴ് താലൂക്കാഫീസ് മാർച്ചും ധർണ്ണയും ഒ.എസ് അംബിക എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം റ്റി.എൻ വിജയൻ അധ്യക്ഷത വഹിച്ചു. ഏര്യാ സെക്രട്ടറി ആർ രാജു, ജില്ലാ കമ്മിറ്റി അംഗങ്ങളായ ജി വിക്രമൻ, സി.എസ് അജയകുമാർ, വി.എസ് വിജുകുമാർ, ഏര്യാകമ്മിറ്റി അംഗങ്ങളായ സതീഷ് കുമാർ എസ്, സതീഷ് ശർമ്മ എം സന്തോഷ് റ്റി എന്നിവർ സംസാരിച്ചു.



















