ഐ എച്ച് ആർ ഡി എംപ്ലോയീസ് യൂണിയൻ സ്റ്റാഫ് പ്രതിഷേധ ധർണ നടത്തി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ഐ എച്ച് ആർ ഡി എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ ഐ എച്ച് ആർ ഡി ഹെഡ് ഓഫീസിനു മുന്നിൽ ജീവനക്കാർ പ്രതിഷേധ ധർണ നടത്തിയത്. ജീവനക്കാരുടെ ശമ്പളം രണ്ടു മാസമായി മുടങ്ങിയതിലും പി എഫ് തടഞ്ഞുവയ്ക്കുക, പി എഫ് വക മാറ്റി ചിലവഴിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു പ്രതിഷേധം.
സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ ഡോ. പി കെ ബിജു ഉദ്ഘാടനം നിർവഹിച്ചു. എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറി ആർ സാജൻ, കെ ജി ഒ എ ജില്ലാ സെക്രട്ടറി ജയചന്ദ്രൻ, എ കെ ജി സി ടി സംസ്ഥാന സെക്രട്ടറി ഡോ. പ്രിൻസ് പി ആർ, എൽ ബി എസ് സ്റ്റാഫ് യൂണിയൻ വർക്കിങ് പ്രസിഡന്റ് മുജീബ് റഹ്മാൻ എ വി, കേപ്പ് സ്റ്റാഫ് അസോസിയേഷൻ സ്റ്റേറ്റ് സെകട്ടറിയേറ്റ് അംഗം സനോജ്, എംപ്ലോയ്‌യീസ് യൂണിയൻ നേതാക്കളായ ബിജുമോൻ കെ, ടി ഡി കുര്യച്ചൻ, ഷാജി എൽ, പ്രിയകുമാർ, മനോജ് ജി, പ്രേം തുടങ്ങിയവർ ധർണയിൽ പങ്കെടുത്തു

















