ആറ്റിങ്ങൽ ഡയറ്റ് റോഡിലെ വെള്ളക്കെട്ട് സന്ദർശിച്ച് ചെയർപേഴ്സനും ഉദ്യോഗസ്ഥരും

Oct 11, 2021

ആറ്റിങ്ങൽ: കച്ചേരിനട ഡയറ്റ് റോഡിലെ വെള്ളക്കെട്ട് നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി സന്ദർശിച്ചു. രണ്ടു ദിവസമായി ശക്തമായി പെയ്യുന്ന മഴയിൽ ഈ ഭാഗത്ത് വെള്ളം കെട്ടി കിടന്ന് ഗതാഗത കുരുക്കും കാൽനടയാത്രക്ക് ബുദ്ധിമുട്ടും ഉണ്ടാകുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥരോടൊപ്പം സ്ഥലം സന്ദർശിച്ചത്.

വെള്ളക്കെട്ട് ഉണ്ടാക്കുന്ന ഭാഗത്ത് നിന്നും ഓടയിലേക്ക് മഴ വെളളത്തിന്റെ ഒഴുക്ക് സംഗമമാക്കുന്നതിനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കാൻ എഞ്ചിനീയറിംഗ് വിഭാഗത്തിന് നിർദേശം നൽകി. കച്ചേരിനടയിൽ നിന്നും പാലസ് റോഡിലേക്ക് ബന്ധിപ്പിക്കുന്ന ഈ ഇട റോഡിൽ രണ്ട് പൊതു വിദ്യാലയങ്ങളും നിരവധി കച്ചവട സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നു. കാൽനട യാത്രക്കാർക്കും ഇരുചക്ര യാത്രികർക്കും വലിയ ഭീഷണി ഉയർത്തുകയാണ് ഈ പ്രദേശം. കൂടാതെ സ്കൂൾ തുറക്കുന്നതിന് മുമ്പ് തന്നെ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുമെന്നും ചെയർപേഴ്സൺ അറിയിച്ചു. പോസ്‌റ്റോഫീസിന് സമീപത്ത് തറയോടു പാകിയ ഇടറോഡിലെ വെള്ളക്കെട്ടും സന്ദർശിച്ച ശേഷമാണ് സംഘം മടങ്ങിയത്.

LATEST NEWS
സംഘടനയിൽ നിന്ന് പുറത്താക്കിയ നടപടി സ്റ്റേ ചെയ്യണം; കോടതിയെ സമീപിക്കാനൊരുങ്ങി സാന്ദ്ര തോമസ്

സംഘടനയിൽ നിന്ന് പുറത്താക്കിയ നടപടി സ്റ്റേ ചെയ്യണം; കോടതിയെ സമീപിക്കാനൊരുങ്ങി സാന്ദ്ര തോമസ്

നിയമനടപടിക്ക് ഒരുങ്ങി പ്രൊഡ്യൂസേഴസ് അസോസിയേഷനെതിരെ പോരാടാനാണ് സാന്ദ്ര തോമസിന്റെ നീക്കം.സംഘടനയിൽ...