സംസ്ഥാനത്ത് ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു

Oct 20, 2021

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു. ഡീസല്‍ ലിറ്ററിന് 37 പൈസയും പെട്രോളിന് ലിറ്ററിന് 35 പൈസയും വര്‍ധിപ്പിച്ചു.

കൊച്ചിയില്‍ ഇതോടെ ഡീസല്‍ വില നൂറ് കടന്നു. തിരുവനന്തപുരത്ത് ഇന്നലെ തന്നെ സെഞ്ചുറി കടന്നിരുന്നു. കൊച്ചിയില്‍ ഡീസലിന് 100.22 രൂപയും പെട്രോളിന് 106.5 രൂപയുമാണ് ഇന്നത്തെ വില.

25 ദിവസത്തിനിടെ ഡീസലിന് 6.64 രൂപയും പെട്രോളിന് അഞ്ചു രൂപയുമാണ് വര്‍ധനവ് വരുത്തിയത്.

LATEST NEWS