ആറ്റിങ്ങല്‍: അപ്പീലിലൂടെ റവന്യുജില്ലാകലോത്സവത്തിൽ യു.പി.വിഭാഗം നാടകത്തിന് ഒന്നാംസ്ഥാനം നേടി ചരിത്രമെഴുതി ആറ്റിങ്ങല്‍ ഡയറ്റ്. ഇതു കൂടാതെ നാടകത്തില്‍ വേഷമിട്ട അഞ്ചാം ക്ലാസ്സുകാരി എ.ബി.അഭിരാമി മികച്ച നടിയ്ക്കുള്ള പുരസ്‌കാരവും സ്വന്തമാക്കിയാണ് ഉപജില്ലയിലെ വിധിനിര്‍ണ്ണയത്തോട് മധുരമായി പകരം വീട്ടിയത്.
ആറ്റിങ്ങല്‍ ഉപജില്ലാസ്‌കൂള്‍ കലോത്സവത്തില്‍ ഡയറ്റ് അവതരിപ്പിച്ച നാടകത്തിന് രണ്ടാംസ്ഥാനവും എ ഗ്രേഡുമാണ് ലഭിച്ചത്. തുടര്‍ന്ന് സ്‌കൂള്‍ അപ്പീല്‍ നല്കുകയും അത് അംഗീകരിക്കുകയും ചെയ്തതോടെയാണ് ജില്ലാമത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്.

ലഹരിയ്ക്കെതിരെയും ശാസ്ത്രപരീക്ഷണങ്ങള്‍ വരുത്തിവയ്ക്കുന്ന വിപത്തുകളും സോഷ്യല്‍മീഡിയയുമൊക്കെ വിഷയമാക്കി ലിജുപള്ളിപ്പുറം രചിച്ച ‘നാടകം’ എന്ന നാടകമാണ് ഡയറ്റ് സ്‌കൂളിനുവേണ്ടി കുട്ടികള്‍ അവതരിപ്പിച്ചത്. ഡി.ആല്‍ബിന്‍ജോയ്, എ.ബി.അഭിരാമി, എം.എസ്.അനിക, എസ്.ദീപക്, ധനേഷ്.ഡി.കൃഷ്ണ, എം.കൈലാഷ്, എസ്.കാര്‍ത്തിക്, വി.വാസുദേവ്, ദര്‍ശ് വിനു, ഡി.എ.ആദിന്യ എന്നിവരാണ് വേഷമിട്ടത്.

















