ഡിങ്കിരി അനിലിന് ഷോർട്ട് ഫിലിം സംവിധായകനുള്ള പുരസ്കാരം

Nov 2, 2026

ആറ്റിങ്ങൽ: ഡിങ്കിരി അനിലിന് ഷോർട്ട് ഫിലിം സംവിധായകനുള്ള പുരസ്കാരം. അസോസിയേഷൻ ഒഫ് ഷോർട്ട് മൂവി മേക്കേഴ്സ് ആൻഡ് ആർട്ടിസ്റ്റ്സ് ഫെസ്റ്റിവൽ സംഘടിപ്പിച്ച ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച രണ്ടാമത്തെ സംവിധായകനായാണ് ഡിങ്കിരി അനിലിനെ തെരഞ്ഞെടുത്തത്. ഡിങ്കിരി അനിൽ സംവിധാനം ചെയ്ത ഉണ്ണികൃഷ്ണൻറെ അതിഥി എന്ന ഷോർട്ട് ഫിലിം ആണ് അവാർഡിന് അർഹമായത്. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന ചടങ്ങിൽ വച്ച് പ്രശസ്ത സാഹിത്യകാരൻ ജോർജ് ഓണക്കൂർ പുരസ്കാരം സമ്മാനിച്ചു. ചലച്ചിത്ര സാഹിത്യ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു.

LATEST NEWS
ഐഎഎസ് തലപ്പത്ത് വന്‍ മാറ്റം; രാജമാണിക്യത്തെ മാറ്റി എന്‍ പ്രശാന്ത് കെഎസ്ഇബി ചെയര്‍മാന്‍; കെആര്‍ ജ്യോതിലാല്‍ ആഭ്യന്തര സെക്രട്ടറി

ഐഎഎസ് തലപ്പത്ത് വന്‍ മാറ്റം; രാജമാണിക്യത്തെ മാറ്റി എന്‍ പ്രശാന്ത് കെഎസ്ഇബി ചെയര്‍മാന്‍; കെആര്‍ ജ്യോതിലാല്‍ ആഭ്യന്തര സെക്രട്ടറി

തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണിയുമായി സംസ്ഥാന സര്‍ക്കാര്‍. കെഎസ്ഇബി ചെയര്‍മാന്‍...