സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷൻ കലണ്ടർ പ്രകാശനം ചെയ്തു

Dec 31, 2025

കല്ലമ്പലം: കടുവയിൽ സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷൻ & പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ ആറാം വാർഷികത്തോട് അനുബന്ധിച്ചു പുറത്തിറക്കിയ 2026ലെ കലണ്ടർ മണമ്പൂർ ഗ്രാമ പഞ്ചായത്ത്‌ അഞ്ചാം വാർഡ് മെമ്പർ ജി. ജയ സൗഹൃദ ഖജാൻജി സൈനുലാബ്ദീൻ സൽസബീലിന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.

ചടങ്ങിൽ സൗഹൃദ സെക്രട്ടറി ഖാലിദ് പനവിള, വൈസ് പ്രസിഡണ്ട്‌ അറഫ റാഫി, ജോയിന്റ് സെക്രട്ടറി സോമശേഖരൻ നായർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ രാധാകൃഷ്ണ കുറുപ്പ്, സതീഷ് ബാബു, റഫീഖ് മൗലവി, ലിജി സജീവ് എന്നിവർ പങ്കെടുത്തു.

LATEST NEWS
ആറ്റിങ്ങലും പോത്തന്‍കോട്ടുമുള്ളവര്‍ കയറരുതെന്ന് പറയാന്‍ പറ്റുമോ?; ഇ ബസ് വിവാദത്തില്‍ മേയര്‍ക്കു മറുപടിയുമായി മന്ത്രി

ആറ്റിങ്ങലും പോത്തന്‍കോട്ടുമുള്ളവര്‍ കയറരുതെന്ന് പറയാന്‍ പറ്റുമോ?; ഇ ബസ് വിവാദത്തില്‍ മേയര്‍ക്കു മറുപടിയുമായി മന്ത്രി

തിരുവനന്തപുരം: ഇലക്ട്രിക് ബസ് വിവാദത്തില്‍ തിരുവനന്തപുരം മേയര്‍ വിവി രാജേഷിന് മറുപടിയുമായി...