നാളെ മുതല്‍ ഡോക്ടര്‍മാരുടെ അനിശ്ചിത കാലസമരം

Nov 23, 2022

seena

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വനിത ഡോക്ടര്‍ക്ക് നേരെ ആക്രമണം. ന്യൂറോ സര്‍ജറി വിഭാഗത്തിലെ വനിത പിജി ഡോക്ടറെ ആണ് രോഗിയുടെ ബന്ധു ആക്രമിച്ചത്. രോഗി മരിച്ചുവെന്ന് അറിയിച്ചതോടെ ബന്ധു, ഡോക്ടറെ തള്ളിയിട്ട ശേഷം വയറ്റില്‍ ചവിട്ടുകയായിരുന്നു. വയറില്‍ ചവിട്ടേറ്റ വനിത ഡോക്ടര്‍ ചികില്‍സയിലാണ് ബ്രെയിന്‍ ട്യൂമറമായി സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗത്തില്‍ ചികില്‍സ തേടിയ രോഗിയുടെ ഭര്‍ത്താവാണ് വനിത ഡോക്ടറെ ആക്രമിച്ചത്. കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടത്തിയെങ്കിലും പുലര്‍ച്ചയോടെ രോഗി മരിച്ചു.

ഈ വിവരം ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത പിജി ഡോക്ടര്‍ രോഗിയുടെ ഭര്‍ത്താവായ കൊല്ലം, വെളിച്ചിക്കാല സ്വദേശി ശെന്തില്‍ കുമാറിനോട് പറയവേയാണ് ആക്രമണം ഉണ്ടായത്. മെഡിക്കല്‍ കോളജ് പൊലീസില്‍ പരാതി രജിസ്റ്റര്‍ ചെയ്തു. പൊലീസെത്തി ആക്രമണം നേരിട്ട വനിത ഡോക്ടറുടെ മൊഴി എടുത്തിട്ടുണ്ട്. മൃതദേഹവുമായി ശെന്തില്‍കുമാര്‍ കൊല്ലത്തേക്ക് പോയതിനാല്‍ അവിടെ പൊലീസുമായി ബന്ധപ്പെട്ടാകും തുടര്‍ നടപടികള്‍.

ഡോക്ടറെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ പ്രതിഷേധം സംഘടിപ്പിച്ചു. വനിത ഡോക്ടറെ ആക്രമിച്ച ശെന്തില്‍കുമാറിനെ ആശുപത്രി സംരക്ഷ്ണ നിയമ പ്രകാരം അറസ്റ്റ് ചെയ്തില്ലെങ്കില്‍ നാളെ മുതല്‍ അനിശ്ചിത കാലസമരം തുടങ്ങുമെന്ന് മെഡിക്കല്‍ കോളജ് ഡോക്ടമാരുടെ സംഘടനയായ കെജിഎംസിടിഎ അറിയിച്ചു.

cake tower new
LATEST NEWS
ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; വ്യാഴം മുതല്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; വ്യാഴം മുതല്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന ആന്ധ്രാപ്രദേശ്...

സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകള്‍

സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്. സര്‍വീസുകള്‍ നിര്‍ത്തിവെച്ച് സമരം...