‘നായകളെ കൊല്ലാന്‍ ആഹ്വാനം ചെയ്തു’; തോക്കുമായി കുട്ടികള്‍ക്ക് അകമ്പടി പോയ ടൈഗര്‍ സമീറിനെതിരേ കേസ്

Sep 17, 2022

seena

കാസര്‍കോട്: തെരുവുനായ്ക്കളില്‍നിന്ന് മദ്രസ വിദ്യാര്‍ഥികളെ രക്ഷിക്കാന്‍ തോക്കുമായി അകമ്പടി പോയ രക്ഷിതാവിനെതിരേ പോലീസ് കേസെടുത്തു. തെരുവുനായ്ക്കളെ കൊല്ലാന്‍ ആഹ്വാനം ചെയ്തതിനാണ് ബേക്കല്‍ ഹദ്ദാദ് നഗറിലെ ‘ടൈഗര്‍ സമീര്‍’ എന്ന സമീറിനെതിരേ ബേക്കല്‍ പോലീസ് കേസെടുത്തിരിക്കുന്നത്. കൈയില്‍ എയര്‍ഗണ്ണുമായി സമീര്‍ വിദ്യാര്‍ഥികള്‍ക്ക് അകമ്പടി പോകുന്ന വീഡിയോ കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു.

നാട്ടിലെ പത്തിലധികം കുട്ടികള്‍ക്ക് മുന്നില്‍ സമീര്‍ തോക്കുമായി നടക്കുന്ന വീഡിയോയാണ് കഴിഞ്ഞദിവസം പ്രചരിച്ചത്. കുട്ടികളെ നായ ഓടിച്ചാല്‍ വെടിവെച്ച് കൊല്ലുമെന്നും വീഡിയോയില്‍ പറഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്നാണ് നായ്ക്കളെ കൊല്ലാന്‍ ആഹ്വാനം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി പോലീസ് സ്വമേധയാ കേസെടുത്തിരിക്കുന്നത്. സ്‌റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന കുറ്റമാണിത്.

അതേസമയം, ശനിയാഴ്ച രാവിലെയാണ് പോലീസ് കേസെടുത്ത വിവരം അറിഞ്ഞതെന്ന് സമീര്‍ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.
നായയുടെ ശല്യം കാരണം കുട്ടികളൊന്നും മദ്രസയില്‍ പോയില്ല. കുട്ടിയെ മദ്രസയില്‍ കൊണ്ടുവിടണം. അപ്പോളാണ് വീട്ടിലുണ്ടായിരുന്ന തോക്കെടുത്ത് കുട്ടികളെ കൊണ്ടുവിടാമെന്ന് പറഞ്ഞത്. കുട്ടികളൊക്കെ അപ്പോള്‍ ആവേശത്തോടെ എന്റെ കൂടെവന്നു, അവരെ മദ്രസയില്‍ കൊണ്ടുവിട്ടു. എന്റെ മകനാണ് വീഡിയോ പകര്‍ത്തി, നാട്ടിലെ ഒരു വാട്‌സാപ്പ് ഗ്രൂപ്പിലിട്ടത്, അങ്ങനെ വീഡിയോ വൈറലാവുകയായിരുന്നു’ -സമീര്‍ പറഞ്ഞു. വീഡിയോ വൈറലായതോടെ പലരും ഫോണില്‍വിളിച്ചെന്നും ഇതുകാരണം അധികൃതര്‍ കണ്ണുതുറക്കുമെന്നും ചെയ്തത് നല്ലകാര്യമാണെന്ന് പറഞ്ഞതായും സമീര്‍ പ്രതികരിച്ചു.

cake tower new
LATEST NEWS
ലഹരി നല്‍കി യുവതിയെ പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി; പേരാമ്പ്രയില്‍ നാലുപേര്‍ അറസ്റ്റില്‍

ലഹരി നല്‍കി യുവതിയെ പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി; പേരാമ്പ്രയില്‍ നാലുപേര്‍ അറസ്റ്റില്‍

കോഴിക്കോട്: യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്ന പരാതിയിൽ ‌പേരാമ്പ്രയിൽ നാല് പേർ പിടിയിൽ....

ജ്വല്ലറികളില്‍നിന്ന് 118 പവനുമായി മുങ്ങി; കോഴിക്കോട് സ്വദേശി അറസ്റ്റില്‍; ഒളിയിടമൊരുക്കിയത് സഹോദരന്‍

ജ്വല്ലറികളില്‍നിന്ന് 118 പവനുമായി മുങ്ങി; കോഴിക്കോട് സ്വദേശി അറസ്റ്റില്‍; ഒളിയിടമൊരുക്കിയത് സഹോദരന്‍

കോഴിക്കോട്: കോഴിക്കോട് കമ്മത്ത്ലെയ്നിലുള്ള വിവിധ ജ്വല്ലറികളില്‍നിന്നായി 118 പവനിലേറെ വരുന്ന...