മരണാനന്തര അവയവദാനത്തിലൂടെ ആറുപേർക്ക് പുതുജീവനേകി യുവസൈനികൻ

Sep 12, 2026

seena

തിരുവനന്തപുരം: മരണാനന്തര അവയവദാനത്തിലൂടെ ആറുപേർക്ക് പുതുജീവനേകി യുവസൈനികൻ. കൊല്ലം കല്ലുവാതുക്കൽ സ്വദേശി രാഹുലാണ് മരണശേഷവും ആറുപേരിലൂടെ ജീവിക്കുന്നത്.

ഹിമാചൽ പ്രദേശിൽ സൈനിക സേവനത്തിലായിരുന്ന രാഹുൽ അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. തുടർന്ന് തിരുവനന്തപുരം എസ്.പി ഫോർട്ട് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാഹുലിന് മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു.

ഉറ്റവരുടെ വേർപാടിലും അവയവദാനത്തിന് ബന്ധുക്കൾ സന്നദ്ധരാകുകയായിരുന്നു. രാഹുലിന്റെ വൃക്കകൾ, ഹൃദയ വാൽവ്, കരൾ, കോർണിയ, ചർമം എന്നിവയാണ് ദാനം ചെയ്യുന്നത്.

cake tower new
LATEST NEWS
ട്രെയിനില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കടയ്ക്കല്‍ സ്വദേശിയായ ടിടിഇ അറസ്റ്റില്‍

ട്രെയിനില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കടയ്ക്കല്‍ സ്വദേശിയായ ടിടിഇ അറസ്റ്റില്‍

തൃശൂര്‍: ട്രെയിനില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ടിടിഇ അറസ്റ്റില്‍....

ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ച; നാളെ ഗുരുവായൂരില്‍ 430ലേറെ വിവാഹങ്ങള്‍, അറിയാം പ്രത്യേക ക്രമീകരണങ്ങള്‍

ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ച; നാളെ ഗുരുവായൂരില്‍ 430ലേറെ വിവാഹങ്ങള്‍, അറിയാം പ്രത്യേക ക്രമീകരണങ്ങള്‍

തൃശൂര്‍: ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ നാളെ (സെപ്റ്റംബര്‍ 13) ഗുരുവായൂരില്‍ ശീട്ടാക്കിയത് 430...