തിരുവനന്തപുരം: നാല് പതിറ്റാണ്ടോളം നീണ്ട മലയാളം വാര്‍ത്താവായനയ്ക്ക് വിരാമമിട്ട് ഹേമലത തിരുവനന്തപുരം ദൂരദര്‍ശന്റെ പടിയിറങ്ങി. കഴിഞ്ഞ ദിവസം വൈകീട്ട് എഴുമണിക്കുള്ള അവസാന ബുള്ളറ്റിന് വായിച്ചായിരുന്നു മടക്കം. എല്ലാരോടും യാത്ര പറയുമ്പോൾ കണ്ണു നിറഞ്ഞിരുന്നു. സ്വകാര്യ ചാനലുകളിൽ ഉയർന്ന തസ്തികയും ശമ്പളവും വാഗ്ദാനം ലഭിച്ചിട്ടും ദൂരദർശനോടൊപ്പം എന്നും നിൽക്കാൻ ആഗ്രഹിച്ച വ്യക്തിയാണ് ഹേമലത എന്ന് സഹപ്രവർത്തകർ പറയുന്നു.
സ്വകാര്യ ചാനലുകള്‍ ഒന്നുമില്ലാതിരുന്ന കാലത്ത് ദൂരദര്‍ശനില്‍ ദിനം പ്രതി പ്രേക്ഷകര്‍ കണ്ട് പരിചയിച്ച മുഖമാണിത്. ഇപ്പോള്‍ തിരുവനന്തപുരം ദൂരദർശന്റെ അസി.ന്യൂസ് എഡിറ്റര്‍ ആയി തുടരവേയാണ് ഹേമലത ദൃശ്യ വാർത്താ മാധ്യമരംഗത്തെ നിറവാർന്ന കാലം നല്കി പടിയിറങ്ങുന്നത്.

















