കോട്ടയത്ത് രണ്ടു ബിഎസ്‌സി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

Dec 20, 2022

seena

കോട്ടയം: കോട്ടയത്ത് രണ്ടു ബിഎസ്‌സി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കരുനാഗപ്പള്ളി സ്വദേശി അജ്മല്‍ (21), വര്‍ക്കല സ്വദേശി വജന്‍ (21 എന്നിവരാണ് മരിച്ചത്.
കോട്ടയം പാദുവയില്‍ ഇന്ന് വൈകീട്ട് 5.30 നായിരുന്നു സംഭവം. മീനച്ചിലാറിന്റെ കൈവഴിയായ പന്നകം തോട്ടില്‍ നാലംഗ സംഘം കുളിക്കാനിറങ്ങിയപ്പോഴാണ് രണ്ട് വിദ്യാര്‍ഥികള്‍ അപകടത്തില്‍പ്പെട്ടത്.

പ്രദേശത്തുള്ള സഹപാഠിയെ കാണാന്‍ എത്തിയതാണ് വിദ്യാര്‍ഥികള്‍. മറ്റൊരു അപകടത്തില്‍ പരിക്കേറ്റ് വീട്ടില്‍ വിശ്രമത്തില്‍ കഴിയുകയാണ് സഹപാഠി. സഹപാഠിയെ കണ്ട് തിരിച്ചു പോകുന്നതിനിടെ തോട്ടില്‍ കുളിക്കാന്‍ ഇറങ്ങുകയായിരുന്നു. ഒഴുക്കില്‍പ്പെട്ടാണ് ഇരുവരും മുങ്ങിമരിച്ചത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് വിദ്യാര്‍ഥികളെ പുറത്തേയ്ക്ക് എടുക്കുമ്പോള്‍ ഇരുവര്‍ക്കും ജീവന്‍ ഉണ്ടായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കൊല്ലം ട്രാവന്‍കൂര്‍ നഴ്‌സിങ് കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളാണ് ഇരുവരും.

cake tower new
LATEST NEWS
‘എന്‍ തങ്ക മകനേ’, മകനേ….’; മനസ് തകര്‍ന്ന് അമ്മമാര്‍, നൊമ്പരമായി അപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍

‘എന്‍ തങ്ക മകനേ’, മകനേ….’; മനസ് തകര്‍ന്ന് അമ്മമാര്‍, നൊമ്പരമായി അപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങള്‍

തൃശൂര്‍: കയ്പമംഗലത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാറിടിച്ച് മരിച്ച തമിഴ്‌നാട്...