അഞ്ചുതെങ്ങ് മാമ്പള്ളി കടലിൽവീണ 23 കാരൻ മുങ്ങിമരിച്ചു

Feb 19, 2026

അഞ്ചുതെങ്ങ് മാമ്പള്ളി കടലിൽവീണ 23 കാരൻ മുങ്ങിമരിച്ചു. അഞ്ചുതെങ്ങ് മാമ്പള്ളി പൊക്കൻവിളാകത്ത്‌ അലക്സാണ്ടർ ഷീബ ദമ്പതികളുടെ മകൻ അഭിലാഷ് (23) ആണ് മുങ്ങി മരിച്ചത്.

കഴിഞ്ഞ ദിവസം 6:30 ഓടെയായിരുന്നു സംഭവം. മാമ്പള്ളി പള്ളിയ്ക്ക് പുറക് വശത്തെ കടലിൽ വീണ അഭിലാഷ് ശക്തമായ തിരയിൽപ്പെടുകയായിരുന്നു. ഇയാളെ പ്രദേശവാസികളുടെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി കരയ്ക്ക് എത്തിക്കുകയും സ്വകാര്യ വാഹനത്തിൽ അദ്ദേഹത്തെ ചിറയിൻകീഴ് തലൂക്ക് ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.

തുടർന്ന്, അടിയന്തര പ്രഥമ ശുശ്രൂഷകൾ നൽകിയെങ്കിലും നില ഗുരുതരമായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും, ജീവൻ രക്ഷിക്കാനായില്ല.

കൊച്ചിയിൽ നിന്ന് ചൂണ്ടപണിക്ക് പോയിരുന്ന അഭിലാഷ് കഴിഞ്ഞ 6 നായിരുന്നു തിരിച്ച് വീട്ടിലെത്തിയത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അവിവാഹിതനായിരുന്നു.

സഹോദരങ്ങൾ: അജീഷ്, അഖിൽ. ബിജെപി ന്യൂനപക്ഷ മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ജോൺസൺ ഇറങ്ങ്കടവിന്റെ സഹോദരി പുത്രനായിരുന്നു.

cake tower new
LATEST NEWS
ആലംകോട് ജംഗ്ഷനിലെ ട്രാഫിക് സിഗ്നൽ പ്രവർത്തന രഹിതം; അപകടങ്ങളും ഗതാഗതക്കുരുക്കും വർധിക്കുന്നു

ആലംകോട് ജംഗ്ഷനിലെ ട്രാഫിക് സിഗ്നൽ പ്രവർത്തന രഹിതം; അപകടങ്ങളും ഗതാഗതക്കുരുക്കും വർധിക്കുന്നു

ആലംകോട്: ദേശീയപാതയിലെ തിരക്കേറിയ ആലംകോട് ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ പ്രവർത്തനരഹിതമായിട്ട് ആഴ്ചകൾ...