തിരുവനന്തപുരം: കരമനയാറിൽ കുളിക്കാനിറങ്ങിയ 4 പേർ മുങ്ങി മരിച്ചു. അനിൽ കുമാർ (50), അദ്വൈത് (22), ആനന്ദ് (25), അമൽ (13) എന്നിവരാണ് മരിച്ചത്. ആര്യനാട്-മുന്നേറ്റ് മുക്കിൽ കടവിൽ കുളിയ്ക്കാനിറങ്ങിയതായിരുന്നു നാലുപേരും. അനിൽ കുമാറിന്റെ മകനാണ് അമൽ. മരിച്ച മറ്റ് രണ്ടു പേർ ബന്ധുക്കളാണ്. പൊലീസ് ഡ്രൈവറാണ് അനിൽ കുമാർ. കുളിക്കാനിറങ്ങിയവരിൽ ഒരാൾ ആറിലെ കയത്തിൽ അകപ്പെടുകയും രക്ഷിക്കാൻ ശ്രമിക്കവെ മറ്റു മൂന്നു പേരും അപകടത്തിൽപ്പെടുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കല്യാണ ചെക്കൻ റെഡി; അനിരുദ്ധ്- കാവ്യ വിവാഹാഘോഷങ്ങൾക്ക് തുടക്കം
സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിന്റെയും സൺറൈസേഴ്സ് ഹൈദരാബാദ് സഹ ഉടമ കാവ്യ മാരന്റെയും...


















