ഓട്ടോ കുറുകെയിട്ട് കെഎസ്ആർടിസി ബസ് തടഞ്ഞു, ഡ്രൈവറെ കൈയേറ്റം ചെയ്തു; റിമാൻഡ്

Feb 14, 2025

ശാന്തിഗിരി മെഡിക്കൽ സ്റ്റോറിന് സമീപം ഓട്ടോ കുറുകെയിട്ട് കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ ഓട്ടോ ഡ്രൈവർ റിമാൻഡിൽ. വെഞ്ഞാറമൂട് ഡിപ്പോയിലെ ബസ് ഡ്രൈവർ കാരേറ്റ് പേടിക്കുളം അമൽ സദനത്തിൽ മധുസൂദനന്റെ (54) പരാതിയിലാണ് നടപടി. ഓട്ടോഡ്രൈവർ കൊല്ലം അലക്കുഴി താഴെ കുന്നത്ത് വീട്ടിൽ അരവിന്ദിനെയാണ് (28) പോത്തൻകോട് പൊലീസ് അറസ്റ്റ് ചെയ്തത്.

പോത്തൻകോട് പൂലന്തറ ശാന്തിഗിരി മെഡിക്കൽ സ്റ്റോറിന് മുന്നിലായിരുന്നു സംഭവം. പോത്തൻകോട് റൂട്ടിൽ ഓടുന്ന കെഎസ്ആർടിസി വെഞ്ഞാറമൂട് ഡിപ്പോയിലെ ജൻട്രം ബസാണ് അരവിന്ദ് ഓട്ടോ മുന്നിലിട്ട് തടഞ്ഞത്. ഡ്രൈവറെ അസഭ്യം പറഞ്ഞ് കൈയേറ്റം ചെയ്തു. ബസിന്റെ റിയർവ്യൂ മിറർ അടിച്ചു തകർക്കുകയും ചെയ്തു.

സംഭവത്തിന് പിന്നാലെ ഓട്ടോഡ്രൈവറെ പോത്തൻകോട് പൊലീസ് അറസ്റ്റു ചെയ്തു. ഓട്ടോയും കസ്റ്റഡിയിലെടുത്തു. ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾക്ക് നേരത്തെ കേസുകളൊന്നുമില്ലെന്നും പെട്ടന്നുണ്ടായ പ്രകോപനമാകാം അക്രമകാരണമെന്നും പൊലീസ് പറയുന്നു.

LATEST NEWS
മണ്ണന്തല രഞ്ജിത്ത് വധക്കേസ്: 2 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം; 9 പേർക്ക് ജീവപര്യന്തം തടവ്

മണ്ണന്തല രഞ്ജിത്ത് വധക്കേസ്: 2 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം; 9 പേർക്ക് ജീവപര്യന്തം തടവ്

തിരുവനന്തപുരം: ആര്‍എസ്എസ് പ്രവർത്തകൻ മണ്ണന്തല സ്വദേശി രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍...

‘ഞങ്ങള്‍ ഒന്നും അറിയുന്നില്ല’; മുഖ്യമന്ത്രിക്കെതിരെ മന്ത്രിമാര്‍; കാബിനറ്റ് യോഗത്തില്‍ വന്‍ തര്‍ക്കം

‘ഞങ്ങള്‍ ഒന്നും അറിയുന്നില്ല’; മുഖ്യമന്ത്രിക്കെതിരെ മന്ത്രിമാര്‍; കാബിനറ്റ് യോഗത്തില്‍ വന്‍ തര്‍ക്കം

തിരുവനന്തപുരം: മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രിക്കെതിരെ കടുത്ത എതിര്‍പ്പുമായി ഒരുസംഘം...

ബാങ്കിൽനിന്ന് പണമെടുത്തിറങ്ങിയ യുവാവിനെ ആക്രമിച്ച് 99,500 രൂപ കവർന്നു; കവർച്ചയ്ക്ക് പിന്നിൽ ആസൂത്രിത നീക്കം

ബാങ്കിൽനിന്ന് പണമെടുത്തിറങ്ങിയ യുവാവിനെ ആക്രമിച്ച് 99,500 രൂപ കവർന്നു; കവർച്ചയ്ക്ക് പിന്നിൽ ആസൂത്രിത നീക്കം

നിലമ്പൂർ: ബാങ്കിൽനിന്ന് പണം പിൻവലിച്ച് പുറത്തിറങ്ങിയ യുവാവിനെ ആക്രമിച്ച് 99,500 രൂപ കവർന്ന...