ഇറാന്റെ മിസൈല്‍-ഡ്രോണ്‍ ആക്രമണം; രണ്ട് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടു, ഒരു സൈനികനെ കാണാതായി

Jul 19, 2026

ടെഹ്‌റാന്‍: ജോര്‍ദാനില്‍ ഇറാന്‍ നടത്തിയ ശക്തമായ ബാലിസ്റ്റിക് മിസൈല്‍ – ഡ്രോണ്‍ ആക്രമണങ്ങളില്‍ രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ഒരു സൈനികനെ കാണാതായതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതോടെ നിലവിലെ യുദ്ധം ആരംഭിച്ചതിന് ശേഷം കൊല്ലപ്പെട്ട ആകെ യുഎസ് സൈനികരുടെ എണ്ണം 16 ആയി ഉയര്‍ന്നു. 430 ലധികം സൈനികര്‍ക്ക് ഇതുവരെ പരിക്കേറ്റിട്ടുണ്ട്.

വെള്ളിയാഴ്ചയാണ് ജോര്‍ദാനിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്റെ ആക്രമണമുണ്ടായത്. പങ്കാളിത്ത രാജ്യങ്ങളുടെ സൈന്യവുമായി ചേര്‍ന്ന് ഇറാന്റെ മിസൈലുകളെയും ഡ്രോണുകളെയും പ്രതിരോധിക്കുന്നതിനിടയിലാണ് രണ്ട് യുഎസ് സൈനികര്‍ വീരമൃത്യു വരിച്ചതെന്ന് പെന്റഗണ്‍ അറിയിച്ചു.

പരുക്കേറ്റ നാല് സൈനികരെ ജോര്‍ദാനിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചെങ്കിലും പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവരെ ഡിസ്ചാര്‍ജ് ചെയ്തു. മറ്റ് നിസാര പരുക്കുകളേറ്റ ജീവനക്കാര്‍ തിരികെ ജോലിയില്‍ പ്രവേശിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട സൈനികരുടെ വിവരങ്ങള്‍ ബന്ധുക്കളെ ഔദ്യോഗികമായി അറിയിച്ചതിനു ശേഷം മാത്രമേ പുറത്തുവിടുകയുള്ളൂവെന്ന് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി.

LATEST NEWS
‘വൈഭവിന് വേണ്ടി ഓപ്പണിങ് സ്ഥാനം ത്യജിച്ചു, സഞ്ജു മികച്ച വ്യക്തിത്വം’; പുകഴ്ത്തി അഭിഷേക് ശർമ

‘വൈഭവിന് വേണ്ടി ഓപ്പണിങ് സ്ഥാനം ത്യജിച്ചു, സഞ്ജു മികച്ച വ്യക്തിത്വം’; പുകഴ്ത്തി അഭിഷേക് ശർമ

ഡല്‍ഹി: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടി20 അന്താരാഷ്ട്ര മത്സരത്തില്‍ കൗമാരതാരം വൈഭവ് സൂര്യവംശിക്ക്...

ടോൾ പ്ലാസയ്ക്ക് 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് വാർഷിക പാസ്; നവംബർ 1 മുതൽ പ്രാബല്യത്തിൽ

ടോൾ പ്ലാസയ്ക്ക് 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് വാർഷിക പാസ്; നവംബർ 1 മുതൽ പ്രാബല്യത്തിൽ

ദേശീയപാതകളിലെ ടോൾ പ്ലാസകൾക്ക് സമീപം താമസിക്കുന്ന സ്വകാര്യ വാഹന ഉടമകൾക്ക് ആശ്വാസമായി കേന്ദ്ര...