മദ്യലഹരിയിൽ അടിപിടി; ഹോട്ടൽ ജീവനക്കാരന് കുത്തേറ്റു

Mar 11, 2022

വർക്കല : വർക്കല മൈതാനം ബാർ ഹോട്ടലിൽ മദ്യലഹരിയിൽ തർക്കം,ഹോട്ടൽ ജീവനക്കാരന് കുത്തേറ്റു. മദ്യലഹരിയിൽ ആയിരുന്ന നാലു യുവാക്കൾ ചേർന്ന് ഒരാളിനെ ക്രൂരമായി മർദ്ദിച്ചത് തടയാൻ ശ്രമിച്ച ജീവനക്കാരാണ് കുത്തേറ്റത്. ഇന്നലെ രാത്രി ഒൻപത് മണിയോടെ ഹോട്ടലിന്റെ പാർക്കിംഗ് അറീയിലായിരുന്നു സംഭവം. വെട്ടൂർ എസ്.എസ്.മൻസിലിൽ മുഹമ്മദ് താഹിർ ഉൾപ്പെടുന്ന സംഘമാണ് ബാറിലെ ശുചീകരണ തൊഴിലാളിയായ സൈദുൾ ഇസ്ലാമിനോട് വാക്കേറ്റമുണ്ടാവുകയും ഒടുവിൽ കത്തി വീശി സൈദുളിനെ കുത്തി മുറിവേൽപ്പിക്കുകയും ചെയ്തത്. ജീവനക്കാരും നാട്ടുകാരും കൂടി യുവാക്കളെ ബലമായി കീഴ്‌പ്പെടുത്തി പോലീസിനെ ഏൽപ്പിച്ചു . കത്തിക്കുത്തിൽ തോളിനു മുറിവേറ്റ സൈദുൾ വർക്കല താലൂക് ആശുപത്രിയിൽ ചികിത്സ തേടി. കയ്യാങ്കളിയിൽ ഇരുകൂട്ടർക്കും പരിക്കുപറ്റി. പോലീസ് അന്വേഷണം ആരംഭിച്ചു.

cake tower new
LATEST NEWS
രാജ്യത്തെ ആദ്യ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ വിദ​ഗ്ധൻ ഡോ. കെ വി ജോണി അന്തരിച്ചു

രാജ്യത്തെ ആദ്യ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ വിദ​ഗ്ധൻ ഡോ. കെ വി ജോണി അന്തരിച്ചു

കൊച്ചി: പ്രശസ്ത വൃക്ക രോ​ഗ വിദ​ഗ്ധൻ ഡോ. കെ വി ജോണി അന്തരിച്ചു. 87 വയസ്സായിരുന്നു. വാർധക്യസഹജമായ...