വിമാനം റാഞ്ചലെന്ന് അഭ്യൂഹം; പിന്നാലെ യുദ്ധ വിമാനം അയച്ച് ഇസ്രയേല്‍, ഒടുവില്‍ പുറത്തുവന്നത് പൈലറ്റുമാരുടെ അടി

Sep 30, 2026

seena

ടെല്‍ അവീവ്: ദുബായില്‍ നിന്ന് ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവിലേക്ക് 174 യാത്രക്കാരുമായി പറന്ന ഫ്‌ളൈ ദുബായ് വിമാനം അടിയന്തര സാഹചര്യത്തെ തുടര്‍ന്ന് സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തില്‍ ഇറക്കിയതിനു പിന്നില്‍ നാടകീയ സംഭവങ്ങള്‍. എമര്‍ജന്‍സി സിഗ്നല്‍ നല്‍കിയതിനു പിന്നാലെ സൗദി അറേബ്യക്ക് മുകളില്‍ വെച്ച് വിമാനം തിരികേ പറന്നു. ഇതോടെ വിമാനം റാഞ്ചിയതാണോ എന്ന സംശയം ഉയര്‍ന്നു.

34,000 അടി ഉയരത്തില്‍ പറന്നിരുന്ന വിമാനം രണ്ട് മിനുട്ടിനുള്ളില്‍ 16,600 അടിയിലേക്ക് പതിക്കുകയും ചെയ്തതോടെ ആശങ്കയായി. വിമാനം ആദ്യം അന്താരാഷ്ട്ര അടിയന്തര കോഡായ 7700 സിഗ്നല്‍ നല്‍കിയിരുന്നു. പിന്നാലെയാണ് 7500 എന്ന് കോഡ് നല്‍കിയത്. അനധികൃത ഇടപെടലോ ഹൈജാക്കിങ്ങോ അടക്കമുള്ള സാഹചര്യം സൂചിപ്പിക്കുന്ന കോഡാണിത്.

ഇതോടെ ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ ഫ്‌ളൈ ദുബായ് വിമാനത്തിനു സമീപത്തേക്ക് കുതിച്ചെത്തിയെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സും അടിയന്തര കൂടിയാലോചനകള്‍ നടത്തി എന്നും ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ വിമാനത്തിന്റെ കോക്ക്പിറ്റില്‍ പൈലറ്റുമാര്‍ തമ്മില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് അടിയന്തര സന്ദേശം നല്‍കിയതെന്നും ഹൈജാക്ക് അല്ലെന്നും പിന്നീട് കണ്ടെത്തി. പിന്നാലെയാണ് വിമാനം സൗദി അറേബ്യയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്.

cake tower new
LATEST NEWS
ആള്‍മാറാട്ടം നടത്തി ഒളിവില്‍ കഴിഞ്ഞു; മയക്കുമരുന്ന് കേസിലെ പ്രതി 13 വര്‍ഷത്തിന് ശേഷം പിടിയില്‍

ആള്‍മാറാട്ടം നടത്തി ഒളിവില്‍ കഴിഞ്ഞു; മയക്കുമരുന്ന് കേസിലെ പ്രതി 13 വര്‍ഷത്തിന് ശേഷം പിടിയില്‍

കണ്ണൂര്‍: ആള്‍മാറാട്ടം നടത്തി ഒളിവില്‍ കഴിഞ്ഞിരുന്ന മയക്ക് മരുന്ന് കേസിലെ പ്രതി 13 വര്‍ഷത്തിന്...