ആറ്റിങ്ങൽ: തച്ചൂർകുന്ന് എം.ആർ നിവാസിൽ മംഗളാനന്ദൻ രമ്യ ദമ്പതികളുടെ മകൻ പ്രവാസിയായ വിഷ്ണുവിന്റെ പിറന്നാൾ ദിനത്തിലാണ് വലിയകുന്ന് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന രോഗികൾക്കും കൂട്ടിരുപ്പ്കാർക്കും ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഭക്ഷണ പൊതി വിതരണം ചെയ്തത്. വിദേശത്ത് ജോലി ലഭിച്ച ശേഷം ആദ്യമായാണ് വിഷ്ണു ജൻമദിനാഘോഷത്തിന് നാട്ടിൽ ഇല്ലാതിരിക്കുന്നത്. സാധാരണ ഈ ദിവസം ഇദ്ദേഹം സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ തെരുവോരങ്ങളിൽ അന്തിയുറങ്ങുന്ന അനാഥർക്ക് നേരിട്ട് ഭക്ഷണമെത്തിക്കുകയാണ് പതിവ്. എന്നാൽ വിഷ്ണുവിന് 33 വയസ് തികയുന്ന ഇന്ന് പാവപ്പെട്ടവന് ഒരു നേരത്തെ അന്നം എത്തിക്കണമെന്ന ആഗ്രഹം സുഹൃത്തും ഡി.വൈ.എഫ്.ഐ മേഖലാ കമ്മിറ്റി അംഗവും കർഷക സംഘം നേതാവുമായ കൃഷ്ണദാസിനെ അറിയിച്ചു. തുടർന്ന് കൃഷ്ണദാസിന്റെ
നേതൃത്വത്തിൽ പ്രവർത്തകർ പിറനാളുകാരന്റെ വീട്ടിലെത്തി ഭക്ഷണപൊതികൾ ഏറ്റുവാങ്ങി വലിയകുന്ന് താലൂക്ക് ആശുപത്രിയിലെത്തി കിടപ്പ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതികൾ കൈമാറി. ഡി.വൈ.എഫ്.ഐ യുടെ ഹൃദയപൂർവ്വം പരിപാടിക്ക് വേണ്ടി പ്രദേശത്ത് നിന്ന് സ്ഥിരമായി ഭക്ഷണ പൊതി നൽകുന്ന ഒരു കുടുംബം കൂടിയാണ് വിഷ്ണുവിന്റേത്. ആശുപത്രി ഹെഡ് നഴ്സ് ലാലുസലീം, യൂണിറ്റ് അംഗം അജയ് പ്രദീപ് എന്നിവരും വിതരണത്തിന് നേതൃത്വം വഹിച്ചു.

യുഎഇയിൽ നൂറിലധികം സ്റ്റാഫ് നഴ്സ് ഒഴിവുകള്; നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേക്ക് അപേക്ഷിക്കാം
അബുദാബി: യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ (യു.എ.ഇ.) അബുദാബി കേന്ദ്രമായി പ്രവര്ത്തിക്കുന്ന ആരോഗ്യ...