മ്യാന്‍മറില്‍ വന്‍ ഭൂചലനം, തീവ്രത 7.2; കനത്ത നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്

Mar 28, 2025

ന്യൂഡല്‍ഹി: മ്യാന്‍മറില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ വലിയ നാശനഷ്ടമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മണ്ടാലെയ്ക്ക് സമീപം 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പമുണ്ടായിരിക്കുന്നത്. ഡല്‍ഹിയിലും ഉത്തരേന്ത്യയിലും പ്രകമ്പനം അനുഭവപ്പെട്ടു.

തുടര്‍ച്ചയായി രണ്ട് തവണ ഭൂചലനമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. തായ്‌ലന്റിന്റെ തലസ്ഥാനമായ ബാങ്കോക്കിലും ശക്തമായ ചലനങ്ങള്‍ അനുഭവപ്പെട്ടു. മ്യാന്‍മറിലെ മണ്ഡലേയിലെ പ്രശസ്തമായ അവാ പാലം ഇറവാഡി നദിയിലേയ്ക്ക് തകര്‍ന്നു വീണു.

LATEST NEWS
‘ഗാന്ധിജിയെ വധിച്ചു, ഇപ്പോള്‍ ഒരു സിനിമയെ കൊന്നു’; എംപുരാനെക്കുറിച്ച് യൂഹാന്നോന്‍ മാര്‍ മിലിത്തിയോസ്

‘ഗാന്ധിജിയെ വധിച്ചു, ഇപ്പോള്‍ ഒരു സിനിമയെ കൊന്നു’; എംപുരാനെക്കുറിച്ച് യൂഹാന്നോന്‍ മാര്‍ മിലിത്തിയോസ്

തൃശൂർ: എംപുരാൻ സിനിമാ വിവാദത്തിൽ പ്രതികരണവുമായി ഓർത്തഡോക്സ് സഭ തൃശൂർ മെത്രപ്പൊലീത്ത യൂഹാനോൻ മാർ...

പിണറായിക്ക് ഇളവ്: ചര്‍ച്ച ചെയ്ത് തീരുമാനം; വനിതാ ജനറല്‍ സെക്രട്ടറിയില്‍ കാരാട്ടിന്റെ മറുപടി ഇങ്ങനെ…

പിണറായിക്ക് ഇളവ്: ചര്‍ച്ച ചെയ്ത് തീരുമാനം; വനിതാ ജനറല്‍ സെക്രട്ടറിയില്‍ കാരാട്ടിന്റെ മറുപടി ഇങ്ങനെ…

ഡല്‍ഹി: സിപിഎമ്മിന്റെ ജനകീയാടിത്തറ ശക്തമാക്കുകയും രാഷ്ട്രീയ സ്വാധീനം വിപുലപ്പെടുത്തുകയുമാണ്...