പരീക്ഷകൾ തീരുന്നതിനു മുൻപേ പാഠപുസ്തകം എത്തി; വിതരണം നാളെ മുതൽ

Mar 27, 2023

seena

കൊച്ചി: അടുത്ത അധ്യയനവർഷത്തേക്കുള്ള പാഠപുസ്തക വിതരണം നാളെ തുടങ്ങും. ക്ലാസുകൾ തുടങ്ങുന്നതിനു മുൻപുതന്നെ സ്‌കൂളുകളിൽ പുസ്തകവിതരണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഒന്നാം പാർട്ട് പാഠപുസ്തകങ്ങളാണ് വിതരണത്തിനായി എത്തിച്ചിട്ടുള്ളത്. ഒന്നു മുതൽ എട്ടുവരെ ക്ലാസ്സുകളിലെ കുട്ടികൾക്ക് പാഠപുസ്തകങ്ങൾ സൗജന്യമാണ്.

നിലവിലെ കരിക്കുലമനുസരിച്ച് ഒന്നു മുതൽ പത്തുവരെ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങൾ മൂന്ന് വാല്യങ്ങളായാണ് അച്ചടിക്കുന്നത്. 288 റ്റൈറ്റിലുകളിലായി 2.81 കോടി ഒന്നാം വോളിയം പാഠപുസ്തകങ്ങളാണ് വിവിധ ജില്ലാ ഹബ്ബുകളിൽ വിതരണത്തിനായി എത്തിച്ചിട്ടുള്ളത്. പുസ്തകങ്ങൾ മധ്യവേനലവധിക്കാലത്ത് തന്നെ സ്കൂൾ സൊസൈറ്റികൾ വഴി കുട്ടികൾക്ക് വിതരണം നടത്തുന്നതിന് തയ്യാറെടുപ്പുകൾ പൂർത്തിയാക്കി. പാഠപുസ്തകങ്ങൾ തരംതിരിച്ച് വിതരണത്തിനു തയ്യാറാക്കുന്നത് കുടുംബശ്രീ പ്രവർത്തകരാണ്.

cake tower new
LATEST NEWS