തിരുവനന്തപുരം: സിപിഐഎം മുൻ വട്ടവിള ബ്രാഞ്ച് സെക്രട്ടറി വി.അനിയുടെ മകളുടെ വിവാഹത്തോട് അനുബന്ധിച്ച് ഒരു ലക്ഷം രൂപയുടെ ചെക്ക്. ഇ. കെ. നായനാർ ചാരിറ്റബിൾ ട്രെസ്റ്റിന്റെ പ്രവർത്തനങ്ങൾക്ക് നൽകി. സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ചെക്ക് ഏറ്റുവാങ്ങി.
സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ.രാമു, ഏര്യാ കമ്മിറ്റി അംഗം ആർ.രാജു, ലോക്കൽ കമ്മിറ്റി സെക്രട്ടറി സി. ദേവരാജൻ, DYFI മേഖല സെക്രട്ടറിയും കൗൺസിലറുമായ എസ്.സുഖിൽ, പി.സന്തോഷ്, മനോഹരൻ എന്നിവർ പങ്കെടുത്തു. തിരുവനന്തപുരം ജില്ലയിലെ തന്നെ മികച്ച ചരിറ്റി പ്രവർത്തനം നടത്തുന്ന ട്രെസ്റ്റിലേക്ക് തുടർന്നും ഇത്തരം പ്രവർത്തനങ്ങൾക്ക് തന്റെ കുടുംബം പങ്കാളിയാകുമെന്നും അനി അറിയിച്ചു.