ആറ്റിങ്ങൽ: വോട്ടെടുപ്പ് പൂർത്തിയായി, വിജയപ്രതീക്ഷയിൽ സ്ഥാനാർത്ഥികൾ, ഫലമറിയാൻ മണിക്കൂറുകൾ മാത്രം, വോട്ടെണ്ണൽ നാളെ. ആറ്റിങ്ങൽ നഗരസഭയിലെ തോട്ടവാരം, ചെറുവള്ളി മുക്ക് വാർഡുകളിലെയും കരവാരം പഞ്ചായത്തിലെ പട്ടള, ചാത്തൻപാറ വാർഡുകളിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഉപതിരഞ്ഞെടുപ്പ് സമാധാനപരമായിരുന്നു.
കരവാരത്ത് രാവിലെ തിരക്കുണ്ടായിരുന്നെങ്കിലും ഉച്ചയോടെ മന്ദഗതിയിലായി. വൈകിട്ട് വീണ്ടും തിരക്ക് കൂടി. വോട്ടിംഗ് യന്ത്രങ്ങൾ പണിമുടക്കതിരുന്നതിനാൽ കൃത്യസമയത്തുതന്നെ വോട്ടിംഗ് അവസാനിപ്പിച്ചു. 12-ാം വാർഡിൽ 69 ശതമാനവും, 16-ാം വാർഡിൽ 73.24 ശതമാനവും പോളിംഗ് നടന്നു. രണ്ടു വാർഡുകളിലും ശക്തമായ ത്രികോണ മത്സരമാണ് നടന്നത്. ബി.ജെ.പി ഭരിക്കുന്ന പഞ്ചായത്തിൽ ഭരണ സമിതിയിലെ വൈസ് പ്രസിഡന്റ് അടക്കം 2 വനിത അംഗങ്ങൾ രാജിവച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. പട്ട്ള വാർഡിൽ മുൻ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ബേബി ഗിരിജ, ചാത്തൻപാറ വാർഡിൽ വിജി വേണു എന്നിവർ എൽ.ഡി.എഫിന് വേണ്ടിും യു.ഡി.എഫിന് പട്ടളയിൽ എം.ലാലി യും ചാത്തൻപാറയിൽ ആർ.രാജിയും ബി.ജെ.പി ക്ക് പട്ടള വാർഡിലേക്ക് എസ്.ബിന്ദുവും ചാത്തൻപാറ വാർഡിലേക്ക് ബി.അമ്പിളിയും ജനവിധി തേടി. മണ്ണൂർ ഭാഗം മുസ്‌ലിം ജമാഅത്തിന്റെ കീഴിലുള്ള എം.എം.ജെ.സി.എസ് സ്കൂളിൽ രാവിലെ 10ന് വോട്ടെണ്ണൽ നടക്കും.
ആറ്റിങ്ങൽ നഗരസഭയിലെ രണ്ട് വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ മികച്ച പോളിംഗ് രേഖപ്പെടുത്തി. 22-ാം വാർഡായ ചെറുവള്ളി മുക്കിൽ 76 ശതമാനവും 28-ാം വാർഡായ തോട്ട വാരത്ത് 74 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. ചെറുവള്ളിമുക്ക് വാർഡിൽ എന്‍.ഡി.എക്ക് വേണ്ടി ആര്‍.എസ്.മിനി, എല്‍.ഡി.എഫ്.ന് വേണ്ടി
എം.എസ്.മഞ്ജു, യു.ഡി.എഫിനു വേണ്ടി എസ്.ശ്രീകല എന്നിവരാണ് മത്സരിക്കുന്നത്.
തോട്ടവാരം വാർഡിൽ എന്‍.ഡി.എക്ക് വേണ്ടി വി.സ്വാതി, എല്‍.ഡി.എഫ് ന് വേണ്ടി ജി.ലേഖ, യു.ഡി.എഫിനു് വേണ്ടി ബി.നിഷ എന്നിവരാണ് മത്സരിക്കുന്നത്. ചെറുവള്ളിമുക്കില്‍ വി.പി.സംഗീതാറാണിയും തോട്ടവാരത്ത് എ.എസ്.ഷീലയുമായിരുന്നു കൗണ്‍സിലര്‍മാര്‍. ഇരുവരും ഫെബ്രുവരി 29 ന് കൗണ്‍സിലര്‍ സ്ഥാനം രാജിവച്ചു. ഇതേത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. വേട്ടെണ്ണൽ നാളെ രാവിലെ 10 ന് ആറ്റിങ്ങൽ നഗരസഭാ കാര്യാലയത്തിൽ നടക്കും.

















