യുഡിഎഫ് വിസ്മയം, 100 കടന്ന് മുന്നേറ്റം

May 4, 2026

കഴക്കൂട്ടത്ത് ബിജെപി സ്ഥാനാർത്ഥി വി മുരളീധരൻ 170 വോട്ടിന് വിജയിച്ചു .
ജയം സമ്മാനിച്ചതിന് ജനങ്ങൾക്ക് നന്ദി അറിയിച്ച് കെ സി വേണു​ഗോപാൽ ജയം സമ്മാനിച്ചതിന് ജനങ്ങളോട് നന്ദിപറയുന്നുവെന്നും ഓരോ പ്രവർത്തകർക്കും അഭിമാനിക്കാവുന്ന നിമിഷമാണിതെന്നും കെ സി വേണുഗോപാൽ. 10 വർഷത്തെ പോരാട്ടത്തിൽ പ്രവർത്തകർ കള്ളക്കേസും മർദ്ദനവും നേരിട്ടു. തരംഗം ഉണ്ടാകുമെന്ന് നേരത്തേ പറഞ്ഞു. 100 ലധികം സീറ്റുമായി അധികാരത്തിൽ വരുമെന്ന് ആവർത്തിച്ച് പറഞ്ഞു.
നേമത്ത് താമര വിരിയിച്ച് രാജീവ് ചന്ദ്രശേഖൻ നേമം നിയോജക മണ്ഡലത്തിൽ നിന്നും എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന് ജയം. 3800 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത പോരാട്ടം നടന്ന മണ്ഡലമാണ് നേമം. മുമ്പ് ചരിത്രത്തിലാദ്യമായി ബിജെപി പ്രതിനിധി കേരള നിയമസഭയിലേക്കെത്തിയ മണ്ഡലം കൂടിയാണ് നേമം നിയോജക മണ്ഡലം.
നേമം മണ്ഡലത്തില്‍ രാജീവ് ചന്ദ്രശേഖര്‍ വിജയിച്ചു

 

വട്ടിയൂർക്കാവിനെ കൈപിടിയിൽ ഒതുക്കി മുരളീധരൻ 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ കേരള രാഷ്ട്രീയം ഉറ്റുനോക്കുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന് ആവേശ ജയം.
പുനലൂരില്‍ നൗഷാദ് യൂനൂസിനെ വീഴ്ത്തി സി അജയപ്രസാദ് 2026 പുനലൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സി അജയപ്രസാദിന് മിന്നും ജയം. 21529 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. സി അജയപ്രസാദ് 71944 വോട്ടുകള്‍ നേടി. പ്രധാന എതിര്‍ സ്ഥാനാര്‍ഥികളായ യുഡിഎഫ് സ്ഥാനാർത്ഥി നൗഷാദ് യൂനൂസ് 50415 വോട്ടുകളും എൻഡിഎയിലെ രഘുനാഥ് കുമുകുംചേരി 15393 വോട്ടുകളും നേടി.
വട്ടിയൂർകാവ് കെ മുരളീധരൻ വിജയിച്ചു
ചാത്തന്നൂരിൽ താമര വിരിഞ്ഞു ചാത്തന്നൂരിൽ എൻഡിഎ സ്ഥാനാർത്ഥി ബി ബി ഗോപകുമാർ വിജയിച്ചു.
രമേശ് പിഷാരടിക്ക് വിജയം പാലക്കാട് രമേശ് പിഷാരടിക്ക് വിജയം.
ഷൊര്‍ണൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മമ്മിക്കുട്ടി 16517 വോട്ടിന് വിജയിച്ചു
ചിറയിൻകീഴ് യു ഡി എഫ് സ്ഥാനാർഥി രമ്യ ഹരിദാസ് വിജയിച്ചു
നേമത്ത് NDA യുടെ സർജിക്കൽ സ്ട്രൈക്ക് രാജീവ്‌ ചന്ദ്രശേഖറിന് വീണ്ടും 5000 വോട്ടിന്റെ ലീഡ്. LDF അനുകൂല മേഖലയിലെ വോട്ടുകൾ ആണ് ഇപ്പോൾ എണ്ണുന്നത്
ഹരിപ്പാട് രമേശ് ചെന്നിത്തല ജയിച്ചു ഒറ്റപ്പാലം കെ. പ്രേംകുമാർ ജയിച്ചു നിലമ്പൂർ ആര്യാടൻ ഷൗക്കത്ത് ജയിച്ചു കാസർഗോഡ് കല്ലട്ര മാഹിൻ ഹാജി വിജയിച്ചു
പുത്തുപ്പള്ളിയില്‍ ചാണ്ടിക്ക് വന്‍ ഭൂരിപക്ഷം പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ 52907 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു
രമേശ് പിഷാരടി ലീഡ് ഉയർത്തി പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രമേശ് പിഷാരടിയുടെ ലീഡ് 10000 കടന്നു. ശോഭാ സുരേന്ദ്രൻ പിന്നിൽ രമേശ് പിഷാരടി ലീഡ് – 10817
ധര്‍മ്മടത്ത് പിണറായി വിജയന്‍ 3659 വോട്ടിന് മുന്നില്‍
വട്ടിയൂര്‍ക്കാവിൽ കെ മുരളീധരനും വികെ പ്രശാന്തും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ലീഡ് നില മാറി മറിയുകയാണ്. നേരത്തെ കെ മുരളീധരൻ ലീഡ് തിരിച്ചുപിടിച്ചെങ്കിലും ഇപ്പോള്‍ 34 വോട്ടുകള്‍ക്ക് വികെ പ്രശാന്ത് മുന്നിലെത്തി. എട്ടാം റൗണ്ട് എണ്ണിയപ്പോഴാണ് വികെ പ്രശാന്ത് മുന്നിലെത്തിയത്. പത്ത് റൗണ്ട് ഇനിയും ബാക്കിയുണ്ട്.
തിരുവനന്തപുരത്ത് ബിജെപിയുടെ കടുത്ത മത്സരം തിരുവനന്തപുരത്ത് ബിജെപിയുടെ കടുത്ത മത്സരം. സി പി ജോണിന്റെ ലീഡ് 893 ആയി കുറഞ്ഞു. രണ്ടാം സ്ഥാനത്തു NDA. യു.ഡി.എഫ് 893 വോട്ടുകൾക്ക് മുന്നിൽ. ആകെ വോട്ടുകൾ -68214 UDF – 23826 NDA 22933
വർക്കല (8/17) LDF 27241 (ലീഡ് 1468) UDF 25773 BJP 11995 ആറ്റിങ്ങൽ (8/16) LDF 31537 (ലീഡ് 8549) BJP 22988 UDF 21418 ചിറയിൻകീഴ് (8/16) LDF 28861 (ലീഡ് 2085) UDF 26776 BJP 19032
വോട്ടെണ്ണൽ ആറാം റൗണ്ടിലെത്തിയപ്പോഴേക്കും എംബി രാജേഷ് പരാജയം ഉറപ്പിച്ചു. മന്ത്രിമാര്‍ തോൽക്കുന്നത് ഇത് ആദ്യമല്ലെന്നും തങ്ങള്‍ കമ്മ്യൂണിസ്റ്റുകാരാണെന്നും എംബി രാജേഷ്. തങ്ങളാരും പരാജയപ്പെട്ടാലും വനവാസത്തിന് പോകില്ലെന്നും സമരമുഖത്ത് ഉണ്ടാകുമെന്നും എംബി രാജേഷ് പറഞ്ഞു.
പിണറായി വിജയൻ മുന്നിൽ ധർമ്മടത്ത് എട്ട് റൗണ്ട്‌ പൂർത്തിയാകുമ്പോൾ പിണറായി വിജയൻ 3659 വോട്ടിന് മുന്നിൽ
വർക്കല (7/17) LDF 23958 (ലീഡ് 1219) UDF 22739 BJP 10671
തളിപ്പറമ്പിൽ യുഡിഎഫ് മുന്നേറ്റം ടി കെ ഗോവിന്ദൻ ലീഡ് ഉയർത്തി നാല് റൗണ്ട് പൂർത്തിയാകുമ്പോൾ ടി കെ ഗോവിന്ദന്റെ ഭൂരിപക്ഷം- 6428
വട്ടിയൂര്‍ക്കാവിൽ കെ മുരളീധരൻ ലീഡ് തിരിച്ചുപിടിച്ചു.1301 വോട്ടുകള്‍ക്കാണ് കെ മുരളീധരൻ മുന്നേറുന്നത്. അഞ്ച് റൗണ്ടുകള്‍ പിന്നിട്ടപ്പോഴാണ് 1301 വോട്ടുകളുടെ ലീഡ്
പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണൻ മുന്നേറുന്നു. കണ്ണൂരിലെ സിപിഎം കോട്ടകളടക്കം തകരുന്നുവെന്ന സൂചനകളാണ് വോട്ടെണ്ണൽ പാതി പിന്നിട്ടപ്പോള്‍ ലഭിക്കുന്ന സൂചന. ധര്‍മ്മടത്ത് പിണറായി വിജയൻ് ആദ്യ അഞ്ച് റൗണ്ട് നേരിട്ട തിരിച്ചടിയും ഇതിന്‍റെ സൂചനയാണ് നൽകുന്നത്.
ധര്‍മ്മടത്ത് അഞ്ച് റൗണ്ട് പിന്നിട്ടിട്ടും മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിൽ. എട്ടിലധികം മന്ത്രിമാരും പിന്നിലാണ്. 96 സീറ്റുകളിലെ ലീഡുമായി യുഡിഎഫ് അധികാരം ഉറപ്പിച്ചു. എൽഡിഎഫ് 42 സീറ്റുകളിലാണ് മുന്നേറുന്നത്. എൻഡിഎ രണ്ട് സീറ്റിലും മുന്നേറുന്നുണ്ട്.
നൂറിനോട് അടുത്ത സീറ്റുകളിൽ ലീഡ് ചെയ്തുകൊണ്ട് സംസ്ഥാനത്ത് ഭരണം ഉറപ്പിച്ച് യുഡിഎഫ്. യുഡിഎഫ് തരംഗത്തിൽ സംസ്ഥാനത്തെങ്ങും പ്രവര്‍ത്തകര്‍ ആഘോഷത്തിലാണ്. കെപിസിസി ആസ്ഥാനത്തും മറ്റു ജില്ലാ കേന്ദ്രങ്ങളിലുമടക്കം മധുരം വിതരണം ചെയ്തും മുദ്രാവാക്യം വിളിച്ചും പ്രവര്‍ത്തകര്‍ ആഘോഷിക്കുകയാണ്.
ഒ എസ് അംബിക 4432 മനോജ് ഇടമന 1976 വി ജോയ് 2304
ഏറ്റവും ഒടുവിലെ കക്ഷിനില കേരളം UDF-100 LDF-40 NDA-01
മനോജ് ഇടമന മുന്നിൽ രമ്യാ ഹരിദാസ് പിന്നിൽ ചിറയൻകീഴിൽ യുഡിഎഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസ് പിന്നിൽ
വോട്ടെണ്ണൽ മൂന്ന് റൗണ്ട് പിന്നിടുമ്പോഴും മുന്നേറ്റം തുടര്‍ന്ന് യുഡിഎഫ്. 91 സീറ്റുകളിൽ യുഡിഎഫ് ലീഡ് ചെയ്യുകയാണ്. സംസ്ഥാനത്ത് യുഡിഎഫ് തരംഗമുണ്ടായെന്ന വ്യക്തമാക്കുന്ന ഫല സൂചനകളാണ് പുറത്തുവരുന്നത്. ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നാം റൗണ്ടിലും പിന്നിലാണ്. മറ്റു എട്ടിലധികം മന്ത്രിമാരും പിന്നിലാണ്. നിലവിൽ 46 സീറ്റുകളിലാണ് എൽഡിഎഫ് ലീഡ് ചെയ്യുന്നത്. മൂന്ന് സീറ്റുകളിൽ എൻഡിഎയും മുന്നേറുകയാണ്.
പേരാവൂരിൽ കെകെ ശൈലജ മുന്നിൽ 453 വോട്ടുകള്‍ക്കാണ് കെകെ ശൈലജ മുന്നേറുന്നത്.
 ചവറയിൽ യുഡിഎഫിൻ്റെ ഷിബു ബേബി ജോൺ മുന്നിൽ
ചേർത്തലയിൽ ലീഡ് തിരിച്ചുപിടിച്ച് പി പ്രസാദ് രണ്ട് റൗണ്ട് പൂർത്തിയാകുമ്പോൾ 636 വോട്ടിന് മുന്നിൽ
തമിഴ്‌നാട്ടില്‍ ഞെട്ടിച്ച് വിജയ് തരംഗം, സ്റ്റാലിനും ഉദയനിധി സ്റ്റാലിനും പിന്നില്‍
വി ഡി സതീശൻ മുന്നിൽ പറവൂരിൽ വി ഡി സതീശൻ മുന്നിൽ
ചിറ്റൂരിൽ എൽഡിഎഫിന് തലവേദനയായി അപരൻ. എൽഡിഎഫ് സ്ഥാനാർത്ഥി വി.മുരുഗദാസ് 282 വോട്ടുകൾക്ക് മുന്നിൽ.ചിറ്റൂരിൽ മുരുകദാസിന്റെ അപരന് 1155 വോട്ടുകൾ രണ്ടാം റൗണ്ട് പൂർത്തിയാകുമ്പോൾ നേടി.എൽഡിഎഫ് സ്ഥാനാർഥി മുരുകദാസിൻ്റെ ചിഹ്നം മോതിരവും, അപരന്റെ തെരഞ്ഞെടുപ്പ് ചിഹ്നം മാലയുമായിരുന്നു. ചിഹ്നം തിരിച്ചടിയായെന്ന് എൽഡിഎഫ് വിലയിരുത്തൽ
വട്ടിയൂര്‍ക്കാവിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ആദ്യ റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോൾ എൽ ഡി. എഫിന്‍റെ വികെ പ്രശാന്ത് 97 വോട്ടുകൾക്ക് മുന്നിലാണ്. ആദ്യ റൗണ്ടിൽ പ്രശാന്ത് 2630 വോട്ടുകള്‍ നേടിയപ്പോള്‍, യുഡിഎഫിന്‍റെ കെ മുരളീധരൻ 2533 വോട്ടുകളാണ് നേടിയത്.
ചിറയിൻകീഴ് രമ്യ ഹരിദാസ് മുന്നിൽ
വടക്കൻ പറവൂരിൽ വി‍ഡി സതീശൻ 243 വോട്ടുകള്‍ക്ക് പിന്നിൽ മാനന്തവാടിയിൽ ലീഡ് ഉയര്‍ത്തി യുഡിഎഫ് തൃത്താലയിൽ ആദ്യ റൗണ്ടിൽ യുഡിഎഫ് മുന്നിൽ. വിടി ബൽറാമിന് 371 വോട്ടുകളുടെ ലീഡ്. കൊടുവള്ളിയിൽ ലീഡ് ഉയര്‍ത്തി പികെ ഫിറോസ് (4875-വോട്ട്) വടക്കൻ പറവൂരിൽ വി‍ഡി സതീശൻ 243 വോട്ടുകള്‍ക്ക് പിന്നിൽ
കേരളം തൂക്കാൻ യുഡിഎഫ് വോട്ടെണ്ണൽ ഒന്നര മണിക്കൂര്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്ത് യുഡിഎഫ് തരംഗമെന്ന വ്യക്തമാക്കുന്ന ഫല സൂചനകള്‍ പുറത്ത്. 9.30വരെയുള്ള വോട്ടെണ്ണൽ കണക്കുകള്‍ പ്രകാരം യുഡിഎഫ് 97 സീറ്റുകളിലാണ് മുന്നേറുന്നത്. ഇടത് കോട്ടകളിലടക്കം യുഡിഎഫ് മുന്നേറുകയാണ്. എൽഡ‍ിഎഫിന്‍റെ കോട്ടകളിൽ കനത്ത തിരിച്ചടിയാണ് നേരിടുന്നത്. എട്ടിലധികം മന്ത്രിമാര്‍ പിന്നിലാണ്. നിലവിൽ 39 സീറ്റുകളിൽ മാത്രമാണ് എൽഡിഎഫ് മുന്നേറുന്നത്. നാലു സീറ്റുകളിലാണ് നിലനിൽ എൻഡിഎ മുന്നേറുന്നത്.
ആറ്റിങ്ങിൽ ഒ എസ് അംബിക 677 വോട്ടിനു മുന്നിൽ
തലശ്ശേരിയിൽ കാരായി രാജന് 2881 വോട്ടുകളുടെ ലീഡ് പേരാമ്പ്രയിൽ 1983 വോട്ടുകള്‍ക്ക് യുഡിഎഫിന്‍റെ ഫാത്തിമ തെഹ്‍ലിയ മുന്നിൽ
ആദ്യ റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോൾ നേമത്ത് എൻഡിഎ 1302 വോട്ടുകൾക്ക് മുന്നിൽ.

ആറ്റിങ്ങിൽ ഒ എസ് അംബിക 677 വോട്ടിനു മുന്നിൽ
[/box]

90 സീറ്റുകളിൽ മുന്നേറി യുഡ‍ിഎഫ് വോട്ടെണ്ണൽ ഒന്നര മണിക്കൂറിനോട് അടുക്കുമ്പോള്‍ 90 സീറ്റുകളിൽ മുന്നേറി യുഡ‍ിഎഫ്. 45 സീറ്റുകളിലാണ് എൽഡിഎഫ് മുന്നേറുന്നത്. എൻഡിഎ അഞ്ച് സീറ്റുകളിലും മുന്നേറുകയാണ്.
നേമത്ത് എൻഡിഎ മുന്നിൽ ആദ്യ റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോൾ നേമത്ത് എൻഡിഎ 1302 വോട്ടുകൾക്ക് മുന്നിൽ.

 
ധർമ്മടത്ത് പിണറായി വിജയൻ 733 വോട്ടിനു പിന്നിൽ
[/box]

ചിറയിൻകീഴിൽ രമ്യ ഹരിദാസ് മുന്നിൽ ആറ്റിങ്ങൽ ഒ എസ് അംബിക മുന്നിൽ
എൽഡിഎഫ് മന്ത്രിസഭയിലെ എട്ടു മന്ത്രിമാരാണ് ഇത്തവണ വോട്ടെണ്ണലിന്‍റെ ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ പിന്നിലായിരിക്കുന്നത്. പി രാജീവ്, ചിഞ്ചുറാണി, വിഎൻ വാസവൻ, റോഷി അഗസ്റ്റിൻ, ഒ ആര്‍ കേളു, ആര്‍ ബിന്ദു, വീണ ജോര്‍ജ്, എംബി രാജേഷ്, കെബി ഗണേഷ് കുമാര്‍ എന്നീ മന്ത്രിമാരാണ് പിന്നിൽ

വോട്ടെണ്ണലിന്‍റെ ആദ്യ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ ലീഡ് ഉയര്‍ത്തി യുഡിഎഫ്. ആദ്യ മണിക്കൂറിൽ എൽഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നെങ്കിലും നിലവിൽ യുഡ‍ിഎഫ് ആണ് മുന്നേറുന്നത്. എൻഡിഎയ്ക്കും ആദ്യ മണിക്കൂറിൽ മികച്ച തുടക്കമാണ്. നിലവിൽ നാല് സീറ്റുകളിൽ എൻഡിഎ മുന്നേറുകയാണ്. യുഡിഎഫ് 81 സീറ്റുകളിലും എൽഡിഎഫ് 54 സീറ്റുകളിലുമാണ് നിലവിൽ മുന്നേറുന്നത്.
കായംകുളത്ത് എം ലിജു ലീഡ് തുടരുന്നു. സിപിഎം കോട്ടയായ പത്തിയൂര്‍ പഞ്ചായത്തിലും എം ലിജുവിന് ലീഡ്.

കൊട്ടാരക്കരയിൽ കെഎൻ ബാലഗോപാൽ 210 വോട്ടിന് മുന്നിൽ ചടയമംഗലത്ത് ചിഞ്ചുറാണി മുന്നിൽ കുണ്ടറയിൽ പിസി വിഷ്ണുനാഥ് മുന്നിൽ കളമശ്ശേരിയിൽ പി രാജീവ് പിന്നിൽ. അബ്ദുൽ ഗഫൂര്‍ 600 വോട്ടിന് മുന്നിൽ അരൂരിൽ ഷാനി മോള്‍ ഉസ്മാൻ മുന്നിൽ പെരുമ്പാവൂരിൽ മനോജ്‌ മൂത്തേടൻ 1600 വോടിന് മുന്നിൽ കുറ്റ്യാടിയിൽ പാറക്കൽ അബ്ദുള്ള 199 വോട്ടുകൾക്ക് മുന്നിൽ
കോതമംഗലത്ത് ആദ്യ റൗണ്ടിൽ 1174 വോട്ടുകള്‍ക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു തെക്കുംപുറം മുന്നിൽ
തൊടുപുഴയിൽ ആദ്യ റൗണ്ടിൽ 2500 വോട്ടിന് യുഡിഎഫ് സ്ഥാനാര്‍ത്ഥി അപു ജോണ്‍ ജോസഫ് മുന്നിൽ
പേരാമ്പ്രയിൽ ഫാത്തിമ തെഹ്‍ലിയ 350 വോട്ടുകള്‍ക്ക് മുന്നിൽ ഇരിങ്ങാലക്കുടയിൽ മന്ത്രി ആര്‍ ബിന്ദു പിന്നിൽ
തൃശൂരിൽ രാജൻ പല്ലൻ 392വോട്ടുകള്‍ക്ക് മുന്നിൽ നാട്ടികയിൽ ഗീത ഗോപി മുന്നിൽ
വാമാനപുരത്ത് ഡി കെ മുരളി ലീഡ് ചെയ്യുന്നു
കല്‍പ്പറ്റയിൽ ടി സിദ്ദീഖ് മുന്നിൽ തൃശൂരിൽ രാജൻ പല്ലൻ 392വോട്ടുകള്‍ക്ക് മുന്നിൽ നാട്ടികയിൽ ഗീത ഗോപി മുന്നിൽ
കൊച്ചിയിൽ ആദ്യ റൗണ്ടിൽ 2000 വോട്ടിന് യുഡിഎഫ് മുന്നിൽ കൊച്ചിയിൽ ആദ്യ റൗണ്ടിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി മുഹമ്മദ് ഷിയാസ് മുന്നിൽ. 2000 വോട്ടുകള്‍ക്കാണ് മുന്നിൽ. ഇവിഎം എണ്ണി തുടങ്ങിയതോടെയാണ് ലീഡ് നില മാറിയത്.
ഹരിപ്പാട് 124 വോട്ടുകള്‍ക്ക് രമേശ് ചെന്നിത്തല മുന്നിൽ ഹരിപ്പാട് 124 വോട്ടുകള്‍ക്ക് രമേശ് ചെന്നിത്തല മുന്നിൽ
നേമത്ത് രാജീവ് ചന്ദ്രശേഖര്‍ മുന്നിൽ നേമത്ത് രാജീവ് ചന്ദ്രശേഖര്‍ മുന്നിൽ
താനൂരിൽ 52 വോട്ടിന് പികെ നവാസ് മുന്നിൽ താനൂരിൽ 52 വോട്ടിന് പികെ നവാസ് മുന്നിൽ തിരൂരിൽ 43 വോട്ടിന് UDF മുന്നിൽ
കളമശ്ശേരിയിൽ പി രാജീവ് മുന്നിൽ എറണാകുളത്ത് യുഡിഎഫിന്‍റെ ടിജെ വിനോദ് മുന്നിൽ കളമശ്ശേരിയിൽ പി രാജീവ് മുന്നിൽ അങ്കമാലിൽ റോജി എം ജോണ്‍ മുന്നിൽ കൊച്ചിയിൽ ലീഡ് ഉയർത്തി കെ ജെ മാക്സി.145 വോട്ടുകൾക്ക് മുന്നിൽ
ആദ്യ അരമണിക്കൂറിൽ ഇഞ്ചോടിഞ്ച് തപാൽ വോട്ടുകള്‍ എണ്ണി തുടങ്ങിയ ആദ്യ അരമണിക്കൂര്‍ പിന്നിടുമ്പോള്‍ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം. ലീഡ് നില മാറി മറിയുകയാണ്. നിലവിൽ 65 ഇടങ്ങളിൽ യുഡിഎഫും 65 ഇടങ്ങളിൽ എൽഡിഎഫും നാല് സീറ്റുകളിൽ എൻഡിഎയും മുന്നേറുകയാണ്.
പയ്യന്നൂരിൽ ടിഐ മധുസൂദനൻ മുന്നിൽ പയ്യന്നൂരിൽ ടിഐ മധുസൂദനൻ മുന്നിൽ
തൃക്കാക്കരയിൽ ഉമ തോമസ് മുന്നിൽ തൃക്കാക്കരയിൽ ഉമ തോമസ് മുന്നിൽ
പത്തനാപുരത്ത് ഗണേഷ്‍കുമാര്‍ മുന്നിൽ പത്തനാപുരത്ത് ഗണേഷ്‍കുമാര്‍ മുന്നിൽ കൊല്ലത്ത് ബിന്ദു കൃഷ്ണ മുന്നിൽ ചവറയിൽ ഷിബു ബേബി ജോൺ മുന്നിൽ ചാത്തന്നൂരിൽ എൻ ഡിഎ മുന്നിൽ
വർക്കല വി ജോയ് മുന്നിൽ
പേരാമ്പ്രയിൽ ഫാത്തിമ തഹ്‍ലിയ മുന്നിൽ പേരാമ്പ്രയിൽ യുഡ‍ിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തഹ്ലിയ മുന്നിൽ
ചെങ്ങന്നൂരിൽ സജി ചെറിയാൻ മുന്നിൽ ചെങ്ങന്നൂരിൽ സജി ചെറിയാൻ മുന്നിൽ ഹരിപ്പാട് രമേശ്‌ ചെന്നിത്തല മുന്നിൽ മാവേലിക്കരയിൽ എംഎസ് അരുൺ കുമാർ മുന്നിൽ
കായംകുളത്ത് എം ലിജു മുന്നിൽ കായംകുളത്ത് എം ലിജു മുന്നിൽ
ഗുരുവായൂരിൽ 60 വോട്ടുകൾക്ക് LDF മുന്നിൽ ഗുരുവായൂരിൽ 60 വോട്ടുകൾക്ക് LDF മുന്നിൽ കൊടുങ്ങലൂരിൽ 48 വോട്ടുകൾക്ക് ഒ.ജെ. ജനീഷ് മുന്നിൽ ഇരിങ്ങാലക്കുടയിൽ 46 വോട്ടുകൾക്ക് ആർ. ബിന്ദു മുന്നിൽ നാട്ടികയിൽ ഗീത ഗോപി 54 വോട്ടുകൾക്ക് മുന്നിൽ ചേലക്കരയിൽ 80 വോട്ടുകൾക്ക് LDF മുന്നിൽ
മണലൂരിൽ ടി.എൻ. പ്രതാപൻ 49 വോട്ടുകൾക്ക് മുന്നിൽ തൃശൂരിൽ 35 വോട്ടുകൾക്ക് UDF രാജൻ പല്ലൻ മുന്നിൽ ഒല്ലൂരിൽ കെ. രാജൻ 48 വോട്ടുകൾക്ക് മുന്നിൽ ചാലക്കുടിയിൽ UDF 60 വോട്ടുകൾക്ക് മുന്നിൽ മണലൂരിൽ ടി.എൻ. പ്രതാപൻ 49 വോട്ടുകൾക്ക് മുന്നിൽ കുന്നംകുളത്ത് 40 വോട്ടുകൾക്ക് എ.സി. മൊയ്തീൻ മുന്നിൽ
ലീഡ് നില ഉയര്‍ത്തി യുഡിഎഫ്, മൂന്നിടത്ത് എൻഡിഎ ആദ്യ ഫല സൂചനകള്‍ പുറത്ത് വന്നപ്പോള്‍ എൽഡിഎഫും യുഡിഎഫും തമ്മിൽ ഇഞ്ചോടിച്ച് പോരാട്ടം. 61 മണ്ഡലങ്ങളിൽ യുഡിഎഫും 47 മണ്ഡലങ്ങളിൽ എൽഡ‍ിഎഫുമാണ് മുന്നേറുന്ത്. 113 മണ്ഡലങ്ങളിലെ ഫല സൂചനകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. എൻഡിഎ മൂന്നിടത്തും മുന്നേറുകയാണ്. പാലക്കാട്, കഴക്കൂട്ടം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലാണ് എൻഡിഎയുടെ മുന്നേറ്റം.
നേമത്ത് ശിവൻകുട്ടി മുന്നിൽ നേമത്ത് ശിവൻകുട്ടി മുന്നിൽ
ചേലക്കര 12 വോട്ടുകൾക്ക് എൽഡിഎഫ് മുന്നിൽ ചേലക്കര 12 വോട്ടുകൾക്ക് എൽഡിഎഫ് മുന്നിൽ വടക്കാഞ്ചേരി ഒൻപത് വോട്ടുകൾക്ക് എൽഡിഎഫ് മുന്നിൽ ഒല്ലൂർ 13 വോട്ടുകൾക്ക് എൽഡിഎഫ് മുന്നിൽ
മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി മുന്നിൽ മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി മുന്നിൽ
ഒറ്റപ്പാലത്ത് എൽഡിഎഫ് സ്ഥാനാർഥി കെ. പ്രേം കുമാർ 17 വോട്ടിന് മുന്നിൽ
തിരുവമ്പാടിയിൽ ആദ്യ ലീഡ് LDF ന്
ആറ്റിങ്ങിൽ ഒ എസ് അംബിക മുന്നിൽ
ആദ്യ ഫല സൂചന പുറത്ത്, ഒപ്പത്തിനൊപ്പം തപാൽ വോട്ടുകള്‍ എണ്ണി തുടങ്ങി ആദ്യ മിനുട്ടുകള്‍ പിന്നിട്ടപ്പോള്‍ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം മുന്നേറുന്നു. എട്ടു സീറ്റുകളിൽ യുഡിഎഫും എട്ടു സീറ്റുകളിൽ എൽഡിഎഫും മുന്നേറുകയാണ്. ഒരു സീറ്റിൽ ബിജെപിയും മുന്നേറുകയാണ്.

 

വോട്ടെണ്ണല്‍ തുടങ്ങി, പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി
cake tower new
LATEST NEWS
മീഡിയ സിറ്റി ഫിലിം ഫെയർ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡോക്യുമെൻ്ററിക്കുള്ള പുരസ്കാരം നേടി ‘ചായമൻസ’

മീഡിയ സിറ്റി ഫിലിം ഫെയർ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡോക്യുമെൻ്ററിക്കുള്ള പുരസ്കാരം നേടി ‘ചായമൻസ’

ആറ്റിങ്ങൽ: പതിനാറാമത് മീഡിയ സിറ്റി ഫിലിം ഫെയർ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ബിന്ദു നന്ദന സ്ക്രിപ്റ്റ്...