അരുവിപ്പുറം മഠത്തിനും ശിവഗിരി മഠത്തിനും ആട്ടോ പവ്വര്‍ ഇലക്ട്രിക് കാറുകള്‍ സമ്മാനിച്ച് കേന്ദ്ര സർക്കാർ

Oct 2, 2021

ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് അരുവിപ്പുറം മഠത്തിനും ശിവഗിരി മഠത്തിനുമായി കേന്ദ്ര ടൂറിസം വകുപ്പ് 8 ആട്ടോ പവ്വര്‍ ഇലക്ട്രിക് കാറുകള്‍ അനുവദിച്ചു. ” സ്വദേശി ദര്‍ശന്‍ ” പദ്ധതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ ശിവഗിരി മഠത്തിനായി അനുവദിച്ച ശ്രീനാരായണ സ്പിരിച്വല്‍ സര്‍ക്യൂട്ട് പ്രോജക്ടില്‍ ഉള്‍പ്പെടുത്തിയാണ് ഇലക്ട്രിക് കാറുകള്‍ സമ്മാനിച്ചത്.

ആരോഗ്യ പ്രശ്നങ്ങള്‍ കാരണം പലഭക്തര്‍ക്കും അരുവിപ്പുറം കൊടിതൂക്കി മലയിലും, ശിവഗിരി മഹാസമാധിയിലും ദര്‍ശനം നടത്താന്‍ സാധിച്ചിരുന്നില്ല. ആ പ്രശ്നത്തിന് കേന്ദ്രസര്‍ക്കാര്‍ പരിഹാരം കണ്ടെത്തിയതിലൂടെ ഇനി എല്ലാവര്‍ക്കും സുഗമമായി ദര്‍ശനം നടത്താവുന്നതാണ്.

LATEST NEWS
നവകേരള സദസ്സ് നാടിന്റെ പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള വേദി മുഖ്യമന്ത്രി പിണറായി വിജയന്‍

നവകേരള സദസ്സ് നാടിന്റെ പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള വേദി മുഖ്യമന്ത്രി പിണറായി വിജയന്‍

നവകേരള സദസ്സ് നാടിന്റെ പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള വേദിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ...