പാറമേക്കാവിലമ്മയെ ശിരസ്സിലേറ്റാന്‍ തൃക്കടവൂര്‍ ശിവരാജു, വടക്കുന്നാഥന്റെ മണ്ണില്‍ ഊഷ്മള സ്വീകരണം

Apr 25, 2026

seena

തൃശൂര്‍: പാറമേക്കാവിലമ്മയെ ശിരസ്സിലേറ്റാന്‍ കൊമ്പന്‍ തൃക്കടവൂര്‍ ശിവരാജുവെത്തി. ശിവരാജുവിന് വടക്കുന്നാഥന്റെ മണ്ണില്‍ തട്ടകക്കാര്‍ ഊഷ്മള സ്വീകരണമാണ് ഒരുക്കിയത്. പാണ്ടിയുടെ അകമ്പടിയോടെയാണ് രാജുവിനെ വടക്കുന്നാഥന്റെ മണ്ണിലേക്ക് സ്വാഗതം ചെയ്തത്. ഇതാദ്യമായാണ് തൃക്കടവൂര്‍ ശിവരാജു തൃശൂര്‍ പൂരത്തിന് തിടമ്പേറ്റുന്നത്.

രാവിലെ വടക്കുന്നാഥനെ വണങ്ങിയശേഷം കിഴക്കേഗോപുരത്തിലൂടെ പുറത്തുവന്ന കൊമ്പന്‍ തുമ്പിക്കൈ ഉയര്‍ത്തി പാറമേക്കാവിലമ്മയേയും വണങ്ങി. കുളിച്ചുകുറിതൊട്ട് തുളസിമാല ചാര്‍ത്തിയായിരുന്നു രാജുവിന്റെ രാജകീയമായ കടന്നുവരവ്.

പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് പൊതുവാള്‍, തട്ടകക്കാര്‍ എന്നിവര്‍ക്കൊപ്പം പൂരക്കമ്പക്കാരുടെ തിരക്കായിരുന്നു രാജുവിനെ വരവേല്‍ക്കാന്‍. ആര്‍പ്പുവിളികളോടെയാണ് രാജുവിനെ തട്ടകക്കാര്‍ എതിരേറ്റത്.

cake tower new
LATEST NEWS
ദേശീയ പത്രപ്രദർശനവും വർണ്ണറാലിയും; പെരുംകുളം സ്കൂളിൽ ‘സ്വാതന്ത്ര്യ സ്മൃതി യാത്ര’ ശ്രദ്ധേയമായി

ദേശീയ പത്രപ്രദർശനവും വർണ്ണറാലിയും; പെരുംകുളം സ്കൂളിൽ ‘സ്വാതന്ത്ര്യ സ്മൃതി യാത്ര’ ശ്രദ്ധേയമായി

പെരുംകുളം: സ്വാതന്ത്ര്യത്തിന്റെ 79 വർഷങ്ങൾ സ്മരിച്ചുകൊണ്ട് എ എം എൽ പി എസ് പെരുംകുളം സ്കൂളിൽ...