ഇടുക്കി ശാന്തൻപാറയിൽ ചക്കക്കൊമ്പന്റെ ആക്രമണം; റേഷൻ കട തകർത്തു

Sep 28, 2024

ഇടുക്കി ശാന്തൻപാറയിൽ കാട്ടാന റേഷൻ കട തകർത്തു. ആനയിറങ്കലിലെ റേഷൻ കടയാണ് ചക്കക്കൊമ്പൻ എന്ന കാട്ടാന തകർത്തത്. അരിയടക്കം ഭക്ഷിച്ചാണ് ആന മടങ്ങിയത്. പുലർച്ചെ നാല് മണിയോടെയാണ് ആക്രമണം നടന്നത്

ശാന്തൻപാറ, പന്നിയാർ മേഖലയിൽ ചക്കക്കൊമ്പന്റെ ശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസം ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റിലും കാട്ടാന ആക്രമണം നടന്നിരുന്നു. ചൂണ്ടൽ സ്വദേശിയുടെ കാറും ആന തകർത്തിരുന്നു.

LATEST NEWS