ഗുരുവായൂരിൽ കൊമ്പൻ ദാമോദർ ദാസ് വീണ്ടും ഇടഞ്ഞു

Dec 2, 2022

seena

തൃശൂർ: ​ഗുരുവായൂർ ക്ഷേത്രത്തിൽ കൊമ്പൻ ദാമോദർ ദാസ് വീണ്ടും ഇടഞ്ഞു. ആനയെ പിന്നീട് തളച്ചു. ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ വച്ചാണ് ഇത്തവണ ദാമോദർദാസ് ഇടഞ്ഞത്. കഴിഞ്ഞ മാസവും ഈ ആന ഇടഞ്ഞ് പാപ്പാനെ ആക്രമിച്ചിരുന്നു. ആന ഇടഞ്ഞത് അൽപ്പനേരത്തേക്ക് പരിഭ്രാന്തി പരത്തിയെങ്കിലും പെട്ടെന്ന് തളച്ചതിനാൽ കൂടുതൽ അപകടങ്ങൾ ഒഴിവായി. നിരന്തരം ഇടയുന്ന സാഹചര്യത്തിൽ ആനയെ പുറത്തേയ്ക്ക് വിടാതെ കുറച്ചു ദിവസം നിരീക്ഷിയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞ മാസം പത്തിനാണ് ക്ഷേത്രത്തില്‍ വിവാഹ ഷൂട്ടിങ്ങിനിടെ ദാമോദർ ദാസ് ഇടഞ്ഞത്. അന്ന് പെട്ടെന്ന് വലത്തോട്ട് തിരിഞ്ഞ ആനയുടെ ആക്രമണത്തില്‍ നിന്ന് രണ്ടാം പാപ്പാന്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കാലില്‍ പിടിച്ച് ചുഴറ്റിയെടുത്തെങ്കിലും രണ്ടാം പാപ്പാന്‍ ആനയുടെ തുമ്പിക്കൈയില്‍ നിന്ന് വഴുതി വീഴുകയായിരുന്നു. ക്ഷേത്രത്തിന്റെ തെക്കേ നടയിലാണ് ആന ഇടഞ്ഞത്. ശീവേലിയ്ക്ക് എത്തിച്ചപ്പോഴാണ് ആന അക്രമാസക്തനായത്. വിവാഹ ഷൂട്ടിങ്ങിനിടെയാണ് സംഭവം നടന്നത്. ശാന്തനായി നടന്നുവരുന്ന ആന പെട്ടെന്ന് തന്നെ പ്രകോപിതനാവുകയായിരുന്നു.

cake tower new
LATEST NEWS