തമിഴ്നാട്ടിൽ വൈദ്യുതാഘാതമേറ്റ് മൂന്ന് ആനകൾ ചരിഞ്ഞു. ധർമപുരി ജില്ലയിലെ മാറണ്ടഹള്ളിയിലെ കാളി കൗന്ദർ കോട്ടായി ഗ്രാമത്തിലാണ് സംഭവം. ആനകൾ വേലി കടക്കുന്നതിനിടയിലാണ് വൈദ്യുതാഘാതമേറ്റത്. ഒരു കർഷകൻ സ്ഥാപിച്ച അനധികൃത വൈദ്യുതവേലികളാണ് അപകടത്തിന് കാരണം. കാട്ടു പന്നികളിൽ നിന്നും കൃഷിഇടം സംരക്ഷിക്കുന്നതിനായാണ് വൈദ്യുതവേലി കെട്ടിയത്. ഇവിടെ എത്തിയ ആനകളാണ് ചരിഞ്ഞത്.


















