തിരുവനന്തപുരത്ത് സ്കൂട്ടറിൽ കാറിടിച്ച് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു, കാർ ഡ്രൈവർ കസ്റ്റഡിയിൽ

May 6, 2026

തിരുവനന്തപുരം: കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരനായ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻ മരിച്ചു. കല്ലിയൂർ പെരിങ്ങമ്മല സാഫല്യത്തിൽ എസ്. മധു(47) ആണ് മരിച്ചത്. വഴുതയ്ക്കാട് ട്രാൻസ്പോർട് കമ്മീഷണറേറ്റിലെ ജീവനക്കാരനും തെരഞ്ഞെടുപ്പ് ബൂത്ത് ലെവൽ ഓഫീസറും ആയിരുന്നു മധു. ബാലരാമപുരം ഉച്ചക്കക്കട റോഡിൽ സിസിലിപുരം റോഡിലായിരുന്നു അപകടം. വിഴിഞ്ഞം ഭാഗത്ത് നിന്നും ബാലരാമപുരം ഭാഗത്തേക്ക് പോയ കാർ എതിരെ വന്ന സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ മധുവിന്‍റെ തലയ്ക്കും ശരീരത്തിലും ഗുരുതരമായ പരിക്കേറ്റു. നാട്ടുകാർ ഓടിയെത്തി ആംബുലൻസിൽ മെഡിക്കൽ കോളെജിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിഴിഞ്ഞം പൊലീസ് കേസെടുത്തു. കാർ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭാര്യ: സൗമ്യ (സഹകരണ വകുപ്പ്) മകൾ: സാഫല്യ.

cake tower new
LATEST NEWS
നിതീഷ് – മമ്മൂട്ടി ചിത്രത്തിൽ ഹാഷിറും ?; ചർച്ചയായി സംവിധായകന്റെ ഇൻസ്റ്റ​ഗ്രാം സ്റ്റോറി

നിതീഷ് – മമ്മൂട്ടി ചിത്രത്തിൽ ഹാഷിറും ?; ചർച്ചയായി സംവിധായകന്റെ ഇൻസ്റ്റ​ഗ്രാം സ്റ്റോറി

'ഫാലിമി' എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ സംവിധായകനാണ് നിതീഷ് സഹദേവ്. ഫാലിമിയുടെ...

കെസി അതികായന്‍, തെരഞ്ഞെടുപ്പ് വിജയത്തിന്റെ ശില്‍പ്പി, സതീശന്‍ നല്ല പ്രതിപക്ഷ നേതാവ്; പുകഴ്ത്തി വെള്ളാപ്പള്ളി

കെസി അതികായന്‍, തെരഞ്ഞെടുപ്പ് വിജയത്തിന്റെ ശില്‍പ്പി, സതീശന്‍ നല്ല പ്രതിപക്ഷ നേതാവ്; പുകഴ്ത്തി വെള്ളാപ്പള്ളി

ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി ഡി സതീശനെയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയെയും...

എഐഎഡിഎംകെ പിളര്‍പ്പിലേക്ക് ?, വിജയിനെ പിന്തുണയ്ക്കണമെന്ന് ഭൂരിപക്ഷം എംഎല്‍എമാര്‍; തമിഴ്‌നാട്ടില്‍ വീണ്ടും ട്വിസ്റ്റ്

എഐഎഡിഎംകെ പിളര്‍പ്പിലേക്ക് ?, വിജയിനെ പിന്തുണയ്ക്കണമെന്ന് ഭൂരിപക്ഷം എംഎല്‍എമാര്‍; തമിഴ്‌നാട്ടില്‍ വീണ്ടും ട്വിസ്റ്റ്

ചെന്നൈ: തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ തമിഴക വെട്രി കഴകത്തെ (ടിവികെ)...