ഇലന്തൂര്‍ ഇരട്ടനരബലി കേസ്; റോസ്‌ലിയുടെ ദേഹമാകെ കത്തി കൊണ്ട് വരഞ്ഞു

Oct 17, 2022

seena

കൊച്ചി: ഇലന്തൂര്‍ ഇരട്ടനരബലിക്കേസില്‍ റോസ്‌ലിയെ അതിക്രൂരമായിട്ടാണ് കൊലപ്പെടുത്തിയതെന്ന് ഷാഫി പൊലീസിനോട് പറഞ്ഞു. കയ്യും കാലും കെട്ടിയിട്ട ശേഷം റോസ്‌ലിയുടെ രഹസ്യഭാഗത്ത് കത്തി കുത്തിക്കയറ്റി. ലൈലയെക്കൊണ്ടാണ് ഈ ക്രൂരത ചെയ്യിച്ചത്. തുടര്‍ന്ന് റോസ്‌ലിയുടെ ശരീരമാകെ കത്തി കൊണ്ട് വരഞ്ഞ് മുറിവേല്‍പ്പിച്ചു.

അതിന് ശേഷം ഈ മുറിവുകളില്‍ മസാല പുരട്ടിയെന്നാണ് ഷാഫി പൊലീസിനോട് പറഞ്ഞത്. ചിക്കന്‍ മസാലയും, ഗ്രാമ്പുവും, കറുവപ്പട്ടയും ചേര്‍ന്നുള്ള മിശ്രിതമാണ് മുറിവുകളില്‍ മൂന്നു പ്രതികളും ചേര്‍ന്ന് തേച്ച് പിടിപ്പിച്ചത്. വേദന കൊണ്ട് റോസ്‌ലി കരഞ്ഞതോടെ വായില്‍ തുണി തിരുകി പ്ലാസ്റ്റര്‍ ഒട്ടിച്ചെന്നും ഷാഫി പറഞ്ഞു.

ആഭിചാര ക്രിയയില്‍ ഇര ഇഞ്ചിഞ്ചായി മരിക്കുന്നത് ഗുണം ചെയ്യുമെന്ന് വിശ്വസിപ്പിച്ചാണ് ഭഗവല്‍ സിങ്ങിനെയും ലൈലയേയും കൊണ്ട് ഇങ്ങനെ ചെയ്യിപ്പിച്ചതെന്ന് ഷാഫി പറഞ്ഞു. ഇതിനിടെ റോസ്‌ലി അബോധാവസ്ഥയിലായി. മരിക്കുമെന്ന ഘട്ടമായപ്പോള്‍ കഴുത്തുമുറിച്ച് കൊലപ്പെടുത്തിയെന്നുമാണ് മൊഴി. പിന്നീട് റോസ്‌ലിയുടെ മാറിടം മുറിച്ചെടുത്തെന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞു. ഇരട്ട നരബലിക്കേസുമായി ബന്ധപ്പെട്ട് പൊലീസ് തെളിവെടുപ്പ് തുടരുകയാണ്. അതിനിടെ രണ്ടാമത്തെ കൊലപാതകം നടന്ന ദിവസം ഭഗവല്‍ സിങ്ങിന്റെ വീട്ടില്‍ ലൈലയുടെ അടുത്ത ബന്ധു എത്തിയിരുന്നു. കൊലപാതക വിവരം പുറത്താകുമെന്ന ഭയത്തില്‍ ഇയാളെ അതിവേഗം മടക്കി അയച്ചുവെന്നും ഷാഫി പൊലീസിനോട് പറഞ്ഞു.

cake tower new
LATEST NEWS
പിണറായിക്കെതിരെ കേസെടുക്കണമെന്ന ഇഡി കത്ത്: എടുത്തുചാടി തീരുമാനം വേണ്ടെന്ന് കെപിസിസി; നിയമവശങ്ങള്‍ പരിശോധിക്കും

പിണറായിക്കെതിരെ കേസെടുക്കണമെന്ന ഇഡി കത്ത്: എടുത്തുചാടി തീരുമാനം വേണ്ടെന്ന് കെപിസിസി; നിയമവശങ്ങള്‍ പരിശോധിക്കും

തിരുവനന്തപുരം: സിഎംആര്‍എല്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസ്...