ഇ എസ്സ് ഐ സി: കൊല്ലം ആശുപത്രിയിൽ നിരവധി ഒഴിവുകൾ, ലക്ഷങ്ങൾ ശമ്പളം, ജൂലൈ 14ന് അഭിമുഖം

Jul 5, 2026

seena

എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷൻ (ESIC) വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. കൊല്ലം ജില്ലയിൽ സ്ഥിതി ചെയ്യുന്ന മോഡൽ ആൻഡ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് കരാർ അടിസ്ഥാനത്തിൽ ആണ് നിയമനം. സൂപ്പർ സ്പെഷ്യലിസ്റ്റ്, സ്പെഷ്യലിസ്റ്റ്, സീനിയർ റെസിഡന്റ് തസ്തികകളിലേക്കുള്ള അഭിമുഖം ജൂലൈ 14ന് നടക്കും. യോഗ്യതയുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുത്തു നേരിട്ട് നിയമനം നേടാം.

ഒഴിവുകൾ
1.സൂപ്പർ സ്പെഷ്യലിസ്റ്റ് ഒഴിവുകൾ

എൻഡോക്രിനോളജി – 1

കാർഡിയോളജി – 1

2.സ്പെഷ്യലിസ്റ്റ് ഒഴിവുകൾ (7)

ജനറൽ മെഡിസിൻ – 1

ഐ.സി.യു – 2

കാഷ്വാലിറ്റി (A&E) – 2

ഡെർമറ്റോളജി – 1

മൈക്രോബയോളജി – 1

3. സീനിയർ റെസിഡന്റ് ഒഴിവുകൾ (18)

കാർഡിയോളജി – 1

നെഫ്രോളജി – 1

ജനറൽ സർജറി – 2

ഐ.സി.യു – 2

ജനറൽ മെഡിസിൻ – 3

ഒബ്സ്റ്റെട്രിക്സ് ആൻഡ് ഗൈനക്കോളജി – 2

ഇ.എൻ.ടി – 2

പതോളജി – 1

പീഡിയാട്രിക്സ് – 1

ഓർത്തോപീഡിക്സ് – 2

കാഷ്വാലിറ്റി – 1

യോഗ്യത

ബന്ധപ്പെട്ട സ്പെഷ്യാലിറ്റിയിൽ എംബിബിഎസ്, പി.ജി. ഡിഗ്രി/ഡിപ്ലോമ/ഡി.എൻ.ബി/ഡി.എം/എം.സി.എച്ച് എന്നിവയും മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും നിർബന്ധമാണ്. തസ്തിക അനുസരിച്ച് ആവശ്യമായ പ്രവൃത്തി പരിചയവും വേണം.

ശമ്പളം
ഫുൾ ടൈം സൂപ്പർ സ്പെഷ്യലിസ്റ്റ്: 2,00,000–2,40,000 രൂപ വരെ

പാർട്ട് ടൈം സൂപ്പർ സ്പെഷ്യലിസ്റ്റ്: 1,00,000–1,50,000 രൂപ വരെ

ഫുൾ ടൈം സ്പെഷ്യലിസ്റ്റ്: 1,38,108–1,60,752 രൂപ വരെ

പാർട്ട് ടൈം സ്പെഷ്യലിസ്റ്റ്: 60,000 രൂപ വരെ

സീനിയർ റെസിഡന്റ്: ഏകദേശം 1,38,108 രൂപ വരെ

അപേക്ഷാ ഫീസ്

ജനറൽ, ഇഡബ്ല്യുഎസ്, ഒബിസി വിഭാഗങ്ങൾക്ക് 250 രൂപ , എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് ₹50. വനിതാ ഉദ്യോഗാർഥികൾക്കും ഭിന്നശേഷിക്കാർക്കും ഫീസ് ഇല്ല.

ഉദ്യോഗാർഥികൾ നിശ്ചിത അപേക്ഷാ ഫോറം, അസൽ സർട്ടിഫിക്കറ്റുകൾ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ, ഡിമാൻഡ് ഡ്രാഫ്റ്റ് എന്നിവയുമായി ഇന്റർവ്യൂവിൽ നേരിട്ട് ഹാജരാകണം. വിശദമായ വിജ്ഞാപനവും അപേക്ഷാ ഫോറവും ഇഎസ്‌ഐസിയുടെ റിക്രൂട്ട്മെന്റ് വെബ്സൈറ്റിൽ ലഭ്യമാണ്.

അഭിമുഖത്തിന്റെ വിശദാംശങ്ങൾ

തീയതി: 2026 ജൂലൈ 14 (ചൊവ്വ)

റിപ്പോർട്ടിംഗ് സമയം: രാവിലെ 9.00

രജിസ്ട്രേഷൻ: രാവിലെ 9.00 മുതൽ 10.00 വരെ

വേദി: ഇഎസ്‌ഐസി മോഡൽ ആൻഡ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി, ആശ്രമം, കൊല്ലം

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

https://esic.gov.in/attachments/recruitmentfile/WALK_IN_INTERVIEW.pdf

cake tower new
LATEST NEWS
ജാമ്യ ‘വ്യവസ്ഥയില്ല’, ചിട്ടി സുഖമായി വിളിച്ചെടുക്കാം, 8.50 ശതമാനം പലിശ ഉറപ്പ്; അറിയാം ഈ സ്‌കീം

ജാമ്യ ‘വ്യവസ്ഥയില്ല’, ചിട്ടി സുഖമായി വിളിച്ചെടുക്കാം, 8.50 ശതമാനം പലിശ ഉറപ്പ്; അറിയാം ഈ സ്‌കീം

കെഎസ്എഫ്ഇ ചിട്ടി എന്ന് കേള്‍ക്കാത്ത മലയാളികള്‍ കുറവായിരിക്കും. കെഎസ്എഫ്ഇയുടെ ഏറ്റവും ആകര്‍ഷകമായ...

18 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് കടത്ത്: സാമ്പത്തിക ഇടപാടില്‍ സംസ്ഥാനത്ത് നാലിടത്ത് ഇഡി റെയ്ഡ്

18 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് കടത്ത്: സാമ്പത്തിക ഇടപാടില്‍ സംസ്ഥാനത്ത് നാലിടത്ത് ഇഡി റെയ്ഡ്

കൊച്ചി: പെരുമ്പാവൂരില്‍ 18 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത്...