മുൻ ഐജി വി.എൻ.രാജൻ അന്തരിച്ചു

Mar 16, 2022

പാലക്കാട്: സംസ്ഥാന മുൻപെ‍ാലീസ് മേധാവിയും നാഷനൽ അക്കാദമി ഒ‍ാഫ് ക്രിമിനേ‍ാളജി ആൻഡ് ഫൊറൻസിക് സയൻസ് മേധാവിയുമായിരുന്ന വി.എൻ.രാജൻ(98) അന്തരിച്ചു. ചെന്നൈയിൽ പുരുഷവാക്കത്ത് മകന്റെ വസതിയിലായിരുന്നു അന്ത്യം. കേ‍ാങ്ങാട് തറവാട് ക്ഷേത്രത്തിലെ ചടങ്ങിന് എത്തിയിരുന്ന അദ്ദേഹം 14നു മടങ്ങുമ്പോൾ വിമാനത്തിൽ വച്ചു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു ചികിത്സ തേടിയിരുന്നു. അണ്ണാനഗർ ശ്മശാനത്തിൽ സംസ്കാരം നടത്തി.
അടിയന്തരാവസ്ഥ കാലത്ത് പെ‍ാലീസിനെ നയിച്ച വി.എൻ.രാജൻ ഇന്ത്യൻ വിക്റ്റിമേ‍ാളജിയുടെ പിതാവായും അറിയപ്പെടുന്നു. അടിയന്തരാവസ്ഥ കാലത്തെ രാജൻ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ താൻ അറിഞ്ഞിരുന്നില്ലെന്നും ക്രൈംബ്രാഞ്ച് തന്റെ നിയന്ത്രണത്തിലായിരുന്നില്ലെന്നും അദ്ദേഹം പിന്നീടു തുറന്നുപറഞ്ഞിരുന്നു.

കെ‍ാടുവായൂർ എത്തനൂർ പണ്ടലങ്ങാട്ട് കുടുംബാംഗമായ രാജൻ 1924ൽ മ്യാൻമറിലെ(ബർമ) റംഗൂണിൽ ജനിച്ചു. 1948ൽ രാജ്യത്തെ ആദ്യ ഐപിഎസ് ബാച്ചിൽ തിരഞ്ഞെടുക്കപ്പെട്ടു. 1956ൽ സംസ്ഥാന പുനഃസംഘടനയുടെ സമയത്തു ദക്ഷിണ കർണാടകയിലുണ്ടായ സംഘർഷവും 1971ലെ തലശ്ശേരി കലാപവും നേരിടുന്നതിൽ മുഖ്യ പങ്കുവഹിച്ചു. അദ്ദേഹം ഡിഐജിയായിരുന്ന കാലത്താണ് നക്സലുകൾ കേ‍ാങ്ങാട് നാരായണൻ നായരെ തലയറുത്തു കെ‍ാലപ്പെടുത്തിയ ത്. നാരായണൻ നായരുടെ സഹേ‍ാദരൻ ചിന്നക്കുട്ടൻ നായരുടെ മകളുടെ ഭർത്താവായ രാജൻ സംഭവദിവസം കേ‍ാങ്ങാട് ഭാര്യവീട്ടിൽ ഉണ്ടായിരുന്നു. 1973ൽ ഐജിയായി. അക്കാലത്ത് ഐജിയായിരുന്നു സംസ്ഥാന പൊലീസ് മേധാവി.

രാജൻ സംഭവത്തിൽ ഹൈക്കേ‍ാടതിയുടെ രൂക്ഷവിമർശനം ഉണ്ടായതേ‍ാടെ 1979ൽ കേന്ദ്രസർവീസിലേക്കു പേ‍ായ അദ്ദേഹം 1982 വരെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒ‍ാഫ് ക്രിമിനേ‍ാളജിയുടെ മേധാവിയായിരുന്നു. വിരമിച്ചശേഷം സ്വിറ്റ്സർലൻഡിലെ യൂറേ‍ാപ്യൻ റിസർച് സർവകലാശാലയിൽ ക്രിമിനേ‍ാളജി പ്രഫസറായി പ്രവർത്തിച്ചു. കുറ്റകൃത്യങ്ങളിലെ ഇരകൾക്കുവേണ്ടി പ്രവർത്തിക്കുന്ന വിശ്വാസ് സംഘടനയുടെ മുഖ്യഉപദേഷ്ടാവാണ്.

വി.എൻ. രാജൻ രചിച്ച ക്രിമിനൽ നീതിന്യായം, വിക്റ്റിമേ‍ാളജി ഇൻ ഇന്ത്യ, പേഴ്സ്പെക്ടീവ് ബിയേ‍ാണ്ട് ഫ്രേ‍ാണ്ടിയേഴ്സ്, വിതർ ക്രിമിനൽ ജസ്റ്റിസ് പേ‍ാളിസി എന്നീ പുസ്തകങ്ങൾ നിയമമേഖലയിൽ പാഠപുസ്തകങ്ങളാണ്.

ഭാര്യ: കോട്ടപ്പടി തറവാട്ടംഗം പരേതയായ വിശാലാക്ഷി(തങ്കം).
മക്കൾ: സുധീർരാജ് (ഇന്ത്യൻ റവന്യു സർവീസ് മുൻ ഉദ്യേ‍ാഗസ്ഥൻ, ചെന്നൈ), പരേതരായ സുനിൽരാജ്, ഗീതാ ഗേ‍ാവിന്ദ്.
മരുമക്കൾ: ഗേ‍ാവിന്ദ് കൃഷ്ണകുമാർ, ചിത്ര.

cake tower new
LATEST NEWS
രാജ്യത്തെ ആദ്യ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ വിദ​ഗ്ധൻ ഡോ. കെ വി ജോണി അന്തരിച്ചു

രാജ്യത്തെ ആദ്യ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ വിദ​ഗ്ധൻ ഡോ. കെ വി ജോണി അന്തരിച്ചു

കൊച്ചി: പ്രശസ്ത വൃക്ക രോ​ഗ വിദ​ഗ്ധൻ ഡോ. കെ വി ജോണി അന്തരിച്ചു. 87 വയസ്സായിരുന്നു. വാർധക്യസഹജമായ...