152-മത് ഗാന്ധി ജയന്തി ദിനോഘാഷങ്ങളുടെ ഭാഗമായി എക്‌സൈസ് വകുപ്പ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ കിളിമാനൂർ എക്‌സൈസ് റേഞ്ചും കെജെആർവി ഗ്രന്ഥശാലയും സംയുക്തമായി ലഹരിക്കെതിരെ ദീപം തെളിയിക്കൽ “ലഹരി വിരുദ്ധ ജ്വാല” ചൂട്ടയിൽ വെച്ച് സംഘടിപ്പിച്ചു . പരിപാടിയിൽ എം എൽ എ ഒ എസ് അംബിക ദീപം തെളിയിച്ചു ഉത്ഘാടനം ചെയ്തു.
കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് TR മനോജ്, വാർഡ് മെമ്പർമാരായ മോഹൻകുമാർ, ബീന, എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ PL ഷിബു, കേരള എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി MR രതീഷ്, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ K.സാജു എന്നിവർ പങ്കെടുക്കുന്നു.