വീട്ടുമുറ്റത്ത് വീണ് പരുക്കേറ്റതിന് അജ്ഞാതർ ആക്രമിച്ചതാണെന്ന് പരാതി നൽകി സിപിഎം അം​ഗം; കള്ളം പൊളിച്ച് സിസിടിവി

Nov 18, 2022

seena

പാലക്കാട്: വീട്ടുമുറ്റത്ത് വീണ് പരുക്കേറ്റതിന് അജ്ഞാതർ ആക്രമിച്ചതാണെന്ന് പരാതി നൽകി സിപിഎം അം​ഗം. മണ്ണാർക്കാട് സിപിഎം അംഗവും, വ്യാപാരി വ്യവസായി സമിതി ഏരിയാ സെക്രട്ടറിയുമായ പളളത്ത് അബ്ദുൽ അമീർ ആണ് കള്ളപ്പരാതി നൽകിയത്. എന്നാൽ അയൽവാസിയുടെ വീട്ടിലെ സിസിടിവിയിൽ കള്ളം പൊളിയുകയായിരുന്നു. വീണ് പരിക്കേറ്റെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസമാണ് അബ്ദുൽ അമീർ ആശുപത്രിയിൽ ചികിത്സ തേടിയത്. എന്നാൽ മൂന്നുപേർ ആയുധങ്ങളുമായി എത്തി, മർദിച്ചു എന്നാണ് പൊലീസിനോട് പറഞ്ഞത്. രാത്രി ആയതിനാൽ ആരേയും തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും അമീർ പറഞ്ഞിരുന്നു. തുടർന്നാണ് അന്വേഷണത്തിനായി പൊലീസ് വീട്ടിൽ എത്തിയത്.

അയൽവീട്ടിൽ സിസിടിവിയുണ്ട് എന്ന് മനസിലാക്കിയ പൊലീസ് ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. രാത്രി വാതിൽ തുറന്ന് ഇറങ്ങിയ അമീർ തനിയെ വീഴുന്നതായാണ് ദൃശ്യത്തിലുള്ളത്. മൊഴി വ്യാജമാണെന്ന് വ്യക്തമായതോടെ പൊലീസ് കേസ് അവസാനിപ്പിച്ചു. പി.കെ.ശശി വിഭാഗത്തിന് ഒപ്പം ചേർന്നു നിൽക്കുന്ന അമീർ, മറുവിഭാഗത്തിലുള്ളവരെ പഴിചാരാൻ വേണ്ടിയാണ് ഇല്ലാക്കഥ മെനഞ്ഞത് എന്നും ആരോപണമുണ്ട്.

cake tower new
LATEST NEWS
ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; വ്യാഴം മുതല്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; വ്യാഴം മുതല്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന ആന്ധ്രാപ്രദേശ്...

സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകള്‍

സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്. സര്‍വീസുകള്‍ നിര്‍ത്തിവെച്ച് സമരം...