ആറ്റിങ്ങൽ കെയർ കുടുംബ സംഗമം നടത്തി

Apr 21, 2024

seena

ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലെ പ്രവാസി കൂട്ടായ്മയായ ആറ്റിങ്ങൽ കെയർ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി അഡ്വ. അടൂർ പ്രകാശിന്റെ വിജയത്തിനായി ആറ്റിങ്ങൽ കേന്ദ്ര ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ കുടുംബ യോഗം സംഘടിപ്പിച്ചു.

കുടുംബയോഗത്തിന്റെ ഉദ്ഘാടനം വർക്കല മുൻ എം എൽ എയും കോൺഗ്രസ്‌ നേതാവുമായ വർക്കല കഹാർ നിർവ്വഹിച്ചു. വിശദീകരണ യോഗം ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്റ് അഡ്വ. വൈ എ റഹിം നിർവഹിച്ചു. ആറ്റിങ്ങൽ കെയർ ചെയർമാൻ ഷാജി ഷംസുദീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രസിഡന്റ്‌ ബിനു പിള്ള സ്വാഗതം ആശംസിച്ചു. ഐ എൻ ടി യു സി ദേശീയ വർക്കിംഗ്‌ കമ്മിറ്റി അംഗം വി എസ് അജിത് കുമാർ, ആറ്റിങ്ങൽ കെയർ നേതാക്കളായ അനസ് ഇടവ, അൻസാർ കിളിമാനൂർ, നൗഷാദ് അഴൂർ, എം യു ഇർഷാദ്, സവാദ് വെഞ്ഞാറമൂട്, സലിം കല്ലറ, സജീർ സീമന്തപുരം, അഷ്‌റഫ്‌ ആലംകോട്, ഷാജി ഇടവ, നാസറുദ്ധീൻ പാലോകോട് എന്നിവർ സംസാരിച്ചു. നൂറുകണക്കിന് കുടുംബങ്ങൾ പങ്കെടുത്ത യോഗത്തിൽ എല്ലാവരും യു ഡി എഫ് സ്ഥാനാർഥി അടൂർ പ്രകാശിന് വിജയാശംസകൾ നേർന്നുകൊണ്ട് യോഗം അവസാനിപ്പിച്ചു.

cake tower new
LATEST NEWS
കാവേരിയിലെ അണക്കെട്ടുകള്‍ തുറന്നില്ല; കര്‍ണാടകയ്ക്ക് എതിരെ വിജയ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

കാവേരിയിലെ അണക്കെട്ടുകള്‍ തുറന്നില്ല; കര്‍ണാടകയ്ക്ക് എതിരെ വിജയ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ഡല്‍ഹി: കാവേരി നദീജല തര്‍ക്കത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. കര്‍ണാടക...