പ്രിയദര്‍ശിനി സ്റ്റഡിസെന്‍റര്‍ കര്‍ഷക ദിനാചരണവും അവാര്‍ഡ് ദാനവും സംഘടിപ്പിച്ചു

Aug 19, 2022

seena

ആറ്റിങ്ങൽ: പ്രിയദര്‍ശിനി സ്റ്റഡിസെന്‍റര്‍ കര്‍ഷക ദിനാചരണവും അവാര്‍ഡ് ദാനവും സംഘടിപ്പിച്ചു. ആറ്റിങ്ങല്‍ പാലസ് റോഡില്‍ ആറ്റുകാല്‍ അപ്പാര്‍ട്ട്മെന്‍റ് ഹാളില്‍ വെച്ചു നടന്ന ചടങ്ങ്  മുന്‍ എം.എല്‍.എ വര്‍ക്കല കഹാര്‍ ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങല്‍ മണ്ഡലത്തിലെ കര്‍ഷകരെയും യുവ കർഷകരെയും ചടങ്ങില്‍ ആദരിക്കുകയും, നിര്‍ദ്ധരരായ കുടുംബങ്ങള്‍ക്ക് ഒാണകിറ്റും, ഓണക്കോടിയും നൽകി. ഡി.സി.സി ജനറല്‍ സെക്രട്ടറിയും നഗരസഭാ കൗൺണ്‍സിലറുമായ പി.ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായിരുന്നു.

ബി.എസ്.രാധാകൃഷ്ണന്‍നായര്‍ സ്വാഗതം ആശംസിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്‍റ് റ്റി.പി.അംബിരാജ, കൗണ്‍സിലര്‍മാരായ വി.മുരളീധരന്‍നായര്‍, ഗ്രാമം ശങ്കര്‍, കെ.ജെ.രവികുമാര്‍,മുൻ കൗണ്‍സിലര്‍ ആര്‍.എസ്.പ്രശാന്ത്, ബ്ലോക്ക് കോണ്‍ഗ്രസ്സ് ഭാരവാഹികളായ  എസ്.രഘുറാം, ഇല്ല്യാസ്.രാജീവ് യൂത്ത് സെന്‍റര്‍ ഭാരവാഹികളായ സതീഷ്കൊല്ലമ്പുഴ, അഭിരാജ്, അരുണ്‍, സുരേഷ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

cake tower new
LATEST NEWS
പ്രതിയെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് പോത്തൻകോട് പോലീസ് സ്റ്റേഷനിൽ 15 വയസുകാരിയുടെ പരാക്രമം

പ്രതിയെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് പോത്തൻകോട് പോലീസ് സ്റ്റേഷനിൽ 15 വയസുകാരിയുടെ പരാക്രമം

പ്രതിയെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം പോത്തൻകോട് പോലീസ് സ്റ്റേഷനിൽ 15...

സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ കവർന്നു: സീനിയർ സിവിൽ പൊലീസ് ഓഫീസർക്കെതിരെ കേസ്

സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ കവർന്നു: സീനിയർ സിവിൽ പൊലീസ് ഓഫീസർക്കെതിരെ കേസ്

സുൽത്താൻ ബത്തേരി: പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന നിരോധിത ലഹരി ഉൽപ്പന്നങ്ങൾ സ്വന്തം...