ആറ്റിങ്ങൽ: ആലംകോട് ഫെഡറൽ ബാങ്കിന്റെ എ ടി എം കൗണ്ടർ കത്തി നശിച്ചു. ഇന്ന് രാവിലെ എട്ടര മണിയോടെയായിരുന്നു സംഭവം. അലാറവും പുകയും വരുന്നത് ശ്രദ്ധയിൽപ്പെട്ട പൊതു പ്രവർത്തകരായ എ. കെ കബീർ, ആലംകോട് ഹസ്സൻ, ഇല്യാസ്, അമീർ, എം. എച്ച് അഷ്റഫ്, നാസിം എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ ഉൾപ്പെടെ തീ അണയ്ക്കാൻ ശ്രമിയ്ക്കുകയും ഉടൻ തന്നെ ഫയർ ഫോഴ്സിനെ വിവരം അറിയിക്കുകയും ചെയ്തു. ഫയർ ഫോഴ്സ് എത്തുമ്പോൾ ഏറെക്കുറെ മെഷീൻ കത്തി നശിച്ചിരുന്നു. ബാങ്ക് അധികൃതരും സംഭവം അറിഞ്ഞു സ്ഥലത്തെത്തിയിരുന്നു. അപകട കാരണം വ്യകതമല്ല. എത്ര രൂപയോളം നഷ്ട്മായെന്നും അറിവായിട്ടില്ല.


















